'ശരീരംമുഴുവൻ നനഞ്ഞ് കുതിർന്ന് ഷൂട്ടിങ്, ആർത്തവമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ടിവന്നു' -പാർവതി | VIDEO

മലയാളി താരം പാർവതി തിരുവോത്തും ധനുഷും ഒന്നിച്ചെത്തി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മരിയൻ. ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് പാർവതി. ഹൗട്ടർഫ്‌ളൈയിലെ പോഡ്കാസ്റ്റായ ദി മെയിൽ ഫെമിനിസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ. തനിക്ക് ആർത്തവമാണ് എന്ന് സെറ്റിൽവെച്ച് സംവിധായകരോട് പറയേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാർവതി.
'മാരിയാൻ എന്നൊരു തമിഴ് ചിത്രം ഞാൻ ചെയ്തിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം നായകനൊപ്പം പൂർണമായി നനഞ്ഞുകൊണ്ടുള്ള രംഗമാണ് ചിത്രീകരിച്ചത്. അവർ ദേഹത്തേക്ക് വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരിന്നു. മാറാനുള്ള വസ്ത്രങ്ങളൊന്നും കൈയിലില്ല എന്ന് അപ്പോഴാണ് ഞാൻ മനസിലാക്കിയത്. എനിക്കൊപ്പം എന്റെ കാര്യങ്ങൾ നോക്കാനായി സഹായികളാരുമുണ്ടായിരുന്നില്ല.' -പാർവതി പറഞ്ഞു.
'എനിക്ക് ഹോട്ടലിൽ പോയി വസ്ത്രം മാറിവരണമെന്ന് ഒരുസമയം കഴിഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞു. എന്നാൽ നമുക്ക് സമയം കുറവാണ് എന്നായിരുന്നു അവരുടെ മറുപടി. ഒടുവിൽ എനിക്ക് ആർത്തവമാണ് എന്ന് ഉറക്കെ വിളിച്ചുപറയേണ്ടിവന്നു. എനിക്കത് ചെയ്യേണ്ടിവന്നു. എന്നാൽ അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവർക്കൊരു ധാരണയുമുണ്ടായിരുന്നില്ല.' -പാർവതി തിരുവോത്ത് പറഞ്ഞു.
Content Highlights: Actress Parvathy Thiruvothu shared a difficult experience from the sets of the 2013 Tamil film Maryan. She was forced to stay in wet clothes for hours despite being on her period, eventually having to shout out her condition to get the crew to allow her a break to change.