ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം നൃത്തം ചെയ്ത് നിതാ അംബാനി; വിവാഹാഘോഷത്തിൽ നിന്നുള്ള വീഡിയോ വൈറൽ

പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുടെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടേബിൾ ടെന്നീസ് താരമായ മുദിത് അദാനിയുടേയും അനന്യാ ദിവാൻജിയുടേയും വിവാഹാഘോഷത്തിനിടെയായിരുന്നു നിതാ അംബാനിയുടെ നൃത്തം. ബോളിവുഡിലെ താരദമ്പതിമാരായ ഐശ്വര്യാ റായ്ക്കും അഭിഷേക് ബച്ചനുമൊപ്പമാണ് നിത നൃത്തച്ചുവടുകൾ വെച്ചത്.
കടും നീല നിറത്തിലുള്ള, അലങ്കാരപ്പണികളുള്ള വസ്ത്രമാണ് ഐശ്വര്യാ റായ് ധരിച്ചിരുന്നത്. അതേ നിറത്തിലുള്ള ഷർവാണിയാണ് അഭിഷേക് ബച്ചൻ ധരിച്ചത്. അതേസമയം മരതകപ്പച്ച നിറത്തിലുള്ള മനോഹരമായ എത്‌നിക് ലഹങ്കയായിരുന്നു നിതാ അംബാനിയുടെ വേഷം. അഭിഷേകിന്റേയും ഐശ്വര്യയുടേയും മകൾ ആരാധ്യാ ബച്ചനും വിവാഹത്തിന് എത്തിയിരുന്നു.
സലാം ഇ ഇഷ്ഖ് എന്ന ഹിന്ദി ഗാനത്തിനാണ് ഐശ്വര്യയും അഭിഷേകും നിതാ അംബാനിയും നൃത്തം ചെയ്തത്. അംബാനി അപ്‌ഡേറ്റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നിതാ അംബാനിയുടെ വൈറൽ നൃത്തം പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്തുവന്ന് നിമിഷങ്ങൾക്കകം വീഡിയോ വൈറലായി. ഒന്നരലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
Content Highlights: A viral video from the wedding of Mudit Adani and Ananya Divanji features Nita Ambani performing alongside Bollywood stars Aishwarya Rai and Abhishek Bachchan to the hit song Salaam-E-Ishq during the grand celebration.