'എന്റെ കുഞ്ഞുങ്ങള്‍ക്കൊരു കണ്‍മണിയുണ്ടാകാന്‍ പോകുന്നു, ഇതില്‍പരം മറ്റെന്ത് സന്തോഷം?'; നീന ഗുപ്ത

മസാബ ഗുപ്തയും സത്യദീപ് മിശ്രയും/ മസാബ അമ്മ നീന ഗുപ്തയോടൊപ്പം | Photo: instagram/ masaba gupta
മസാബ ഗുപ്തയും സത്യദീപ് മിശ്രയും/ മസാബ അമ്മ നീന ഗുപ്തയോടൊപ്പം | Photo: instagram/ masaba gupta

ടന്‍ സത്യദീപ് മിശ്രയും സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്തയും ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ വ്യാഴാഴ്ച്ച മസാബ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡയയില്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മസാബയുടെ അമ്മയും നടിയുമായ നീന ഗുപ്ത.

'എന്റെ കുഞ്ഞുങ്ങള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇതിനേക്കാള്‍ സന്തോഷം തരുന്ന വേറെന്ത് കാര്യമാണുള്ളത.' നീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം സത്യദീപിന്റേയും മസാബയുടേയും മനോഹരമായൊരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും നീന പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയ്‌ക്കൊപ്പം തനിക്ക് ആശംസകള്‍ നേരാനും കായ വറുത്തത് അയച്ചുതരാനും മസാബ ആവശ്യപ്പെട്ടിരുന്നു. 

2023 ജനുവരിയിലാണ് മസാബയും സത്യദീപും വിവാഹിതരായത്. അച്ഛനും രണ്ടാനച്ഛനും ഒപ്പമുള്ള മസാബയുടെ വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. അച്ഛനും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ വിവിയന്‍ റിച്ചാര്‍ഡ്‌സിനും രണ്ടാനച്ഛന്‍ വിവേക് മെഹറയ്ക്കും ഒപ്പമുള്ള ചിത്രമാണ് മസാബ പോസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം മസാബയുടെ അമ്മ നീന ഗുപ്തയും സത്യദീപ് മിശ്രയുടെ അമ്മ നളിനിയും സഹോദരി ചിന്മയും ഈ ചിത്രത്തിലുണ്ടായിരുന്നു. 

വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് നീന വിവേക് മെഹ്‌റയെ വിവാഹം ചെയ്യുന്നത്. 2008-ലായിരുന്നു ഈ വിവാഹം. 1989-ലാണ് വിവിയന്റേയും നീനയുടേയും മകളായി മസാബ ജനിച്ചത്. സത്യദീപിന്റേയും മസാബയുടേയും രണ്ടാം വിവാഹമാണിത്. നടി അദിതി റാവു ഹൈദാരിയെ സത്യദീപ് നേരത്തെ വിവാഹം ചെയ്തിരുന്നെങ്കിലും നാല് വര്‍ഷമേ ഈ ബന്ധം നീണ്ടുനിന്നുള്ളു. നിര്‍മാതാവായ മധു മണ്ഡേനയാണ് മസാബയുടെ ആദ്യ ഭര്‍ത്താവ്. 2015-ല്‍ വിവാഹിതരായ ഇവര്‍ 2019-ല്‍ വേര്‍പിരിഞ്ഞു. 


 

Content Highlights: neena guptas adorable post for pregnant daughter masaba