പരിഹാസങ്ങളും ശാരീരിക പ്രശ്‌നങ്ങളും അതിജീവിച്ചു;സൗന്ദര്യമത്സരത്തില്‍ ചരിത്രമെഴുതി ട്രാന്‍സ് യുവതി

സൗന്ദര്യ മത്സരത്തില്‍ ചരിത്രമെഴുതി ബിഹാറുകാരി നവ്യ സിങ്ങ്. മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ് വനിത എന്ന നേട്ടമാണ് നവ്യ സ്വന്തമാക്കിയത്. 11 ഫൈനലിസ്റ്റുകളില്‍ ഒരാള്‍ നവ്യയായിരുന്നു.
സൗന്ദര്യ വേദിയിലേക്കുള്ള യാത്രയില്‍ നിരവധി വെല്ലുവിളികളാണ് നവ്യ അതിജീവിച്ചത്. സ്വന്തം വ്യക്തിത്വം തുറന്നു പറയുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായി. അതിനുശേഷം ശാരീരികമായി ഒരുപാട് പ്രതിസന്ധികളുണ്ടായി. അതിലൊന്നും തളരാതെ മുന്നോട്ടുപോയ നവ്യ ആദ്യം പങ്കെടുത്തത് 2016-ല്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലാണ്. അതിനുശേഷം ഒരുപാട് ഫാഷന്‍ ഡിസൈനര്‍മാര്‍ക്കുവേണ്ടി നവ്യ റാംപില്‍ ചുവടുവെച്ചു.
1994-ല്‍ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ നടി സുസ്മിത സെന്നാണ് തന്റെ പ്രചോദനമെന്ന് നവ്യ പറയുന്നു. 'സുസ്മിത സെന്നിന്റെ ജീവിതം ഞാന്‍ വായിച്ചു മനസിലാക്കി. അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. അന്ന് കിരീടം ചൂടുമ്പോള്‍ 18 വയസായിരുന്നു അവരുടെ പ്രായം. സുസ്മിത സെന്നിന് കഴിയുമെങ്കിലും എനിക്കും വെല്ലുവിളികളെ അതിജീവിക്കാനാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പേടി തോന്നുമ്പോഴെല്ലാം പിന്നിട്ട വഴികളെ കുറിച്ചാലോചിക്കും. അതെനിക്ക് കൂടുതല്‍ കരുത്ത് പകരും.'-നവ്യ പറയുന്നു.
Content Highlights: navya singh makes history as the first ever trans woman participant in miss universe india