റെഡ് കാര്‍പറ്റില്‍ നക്ഷത്രയുടെ അരങ്ങേറ്റം; വീഡിയോ പങ്കുവെച്ച് പൂര്‍ണിമ

റെഡ് കാര്‍പറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ നക്ഷത്ര. പര്‍പ്പ്ള്‍ നിറത്തിലുള്ള ഫുള്‍ സ്‌കര്‍ട്ടും ടോപ്പും അണിഞ്ഞാണ് താരപുത്രി റെഡ് കര്‍പ്പറ്റിലെത്തിയത്. ഇതിന്റെ വീഡിയോ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
'ലാലന്നാസ് സോങ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് നോമിനേഷന്‍ നക്ഷത്രയ്ക്ക് ലഭിച്ചിരുന്നു. ഇതിനായി പുരസ്‌കാര വേദിയിലെത്തിയ നക്ഷത്രയുടെ റെഡ് കാര്‍പറ്റില്‍ നിന്നുള്ള വീഡിയോയാണ് പൂര്‍ണിമ പങ്കുവെച്ചത്.
ഇതിന് താഴെ നക്ഷത്രയെ അഭിനന്ദിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. അരങ്ങേറ്റം ഗംഭീരമാക്കിയെന്നും പര്‍പ്പിള്‍ ഔട്ട്ഫിറ്റില്‍ സുന്ദരി ആയിരിക്കുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തു.
പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ അഭിനയിച്ച ലാലന്നാസ് സോങ് എന്ന ചിത്രം സംവിധാനം ചെയ്തത് മേഘ രാമസ്വാമിയാണ്.
Content Highlights: nakshatra indrajith red carpet debut