'ഗേള്‍സ്, ഞാന്‍ നിങ്ങളെ അവഗണിക്കുകയാണെന്ന് കരുതരുത്'; രസകരമായ ട്വീറ്റുമായി നാഗാലാന്‍ഡ് മന്ത്രി

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും രസകരമായ പോസ്റ്റ് പങ്കുവെയ്ക്കുന്ന വ്യക്തിയാണ് നാഗാലാന്‍ഡ് മന്ത്രി ടെംജന്‍ ഇംന അലോങ്. സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ കൂടിയായ ടെംജന്‍ ഇംനയുടെ നര്‍മബോധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തമാശ കലര്‍ന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ടെംജന്‍.
ഒരു സംഘം പെണ്‍കുട്ടികളുടെ അരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സ്വന്തം ചിത്രമാണ് ടെംജന്‍ ട്വീറ്റ് ചെയ്തത്. ഇതിന് അദ്ദേഹം നല്‍കിയ അടിക്കുറിപ്പാണ് രസകരം. 'പെണ്‍കുട്ടികളേ, സത്യമായിട്ടും ഞാന്‍ നിങ്ങളെ അവഗണിക്കുന്നതല്ല. ഞാന്‍ എന്റെ ഭക്ഷണത്തിലേക്ക് നോക്കിയിരുന്ന് പോയതാണ്.'
വൈകാതെ ഈ ട്വീറ്റ് വൈറലായി. ഇതിന് ഒരുപാട് മറുപടി ട്വീറ്റുകളും വന്നു. പെണ്‍കുട്ടികള്‍ നിങ്ങളെ അവഗണിക്കുകയല്ലെന്നും അവര്‍ ക്യാമറയിലേക്ക് അറിയാതെ നോക്കി പോയതാണെന്നുമായിരുന്നു ഒരു മറുപടി. പെണ്‍കുട്ടികളേക്കാള്‍ പ്രാധാന്യം ഭക്ഷണത്തിനാണെന്നും ആളുകള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വാലന്റൈസ് ദിനത്തിലും മന്ത്രി പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. സിംഗിള്‍ ആയി തുടരുന്നതിനെ കുറിച്ചായിരുന്നു മന്ത്രിയുടെ അന്നത്തെ പോസ്റ്റ്. ഇതിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.
Content Highlights: nagaland minister temjen imna alongs photo with a group of girls shows his love for food