ഭാര്യയ്‌ക്കൊപ്പം വിവാഹ വിരുന്നിനെത്തി; വിജയ്‌യേയും രശ്മികയേയും കേരളത്തിലേക്ക് ക്ഷണിച്ച് ഹിഷാം

ഹിഷാം അബ്ദുല്‍ വഹാബും ഭാര്യയും രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കുമൊപ്പം | Photo: instagram/ hesham
ഹിഷാം അബ്ദുല്‍ വഹാബും ഭാര്യയും രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കുമൊപ്പം | Photo: instagram/ hesham

ടൻ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹ വിരുന്നിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ച് സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്. ഭാര്യ ആയിഷത്ത് സഫയും ഹിഷാമിനൊപ്പമുണ്ടായിരുന്നു. ഇരുവരേയും കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ഹിഷാം കുറിച്ചു.

'പ്രിയപ്പെട്ട വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും സന്തോഷകരവും അനുഗ്രഹീതവുമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു. എത്രയും പെട്ടെന്നുതന്നെ നിങ്ങൾക്ക് രണ്ട് പേർക്കും കേരളത്തിൽ ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്നു.'-ചിത്രത്തിനൊപ്പം ഹിഷാം കുറിച്ചു.

2023-ൽ പുറത്തിറങ്ങിയ ഖുഷി എന്ന തെലുങ്ക് ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹിഷാമാണ്. ഇതിൽ വിജയ് ദേവരകൊണ്ടയായിരുന്നു നായകൻ. 2025-ൽ പുറത്തിറങ്ങിയ രശ്മിക പ്രധാന വേഷത്തിലെത്തിയ ദ ഗേൾഫ്രണ്ട് എന്ന ചിത്രത്തിനും സംഗീതമൊരുക്കിയത് ഹിഷാമാണ്.

ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു രശ്മികയുടേയും വിജയ്‌യുടേയും വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷാത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. ഇതിനുശേഷമാണ് ഇരുവരും സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിൽ വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ ഹോട്ടലിലായിരുന്നു റിസപ്ഷൻ.

Content Highlights: music director hesham abdul wahab shares rashmika and vijay wedding reception photo