വൈറൽ മൊണാലിസ കോഴിക്കോട് വരുന്നു; എത്തുന്നത് വാലന്റൈൻസ് ദിനത്തിൽ

കുംഭമേളയില്‍ വൈറലായ മൊണാലിസ കേരളത്തിലേക്കെത്തുന്നു. ഫെബ്രുവരി പതിനാലാം തീയതി മൊണാലിസ കോഴിക്കോടെത്തുമെന്ന് വ്യവസായി ബോബി ചെമ്മണൂരാണ് പ്രഖ്യാപിച്ചത്. ബോബി ചെമ്മണൂർ പങ്കുവെച്ച വീഡിയോയില്‍ താന്‍ കോഴിക്കോടേക്ക് എത്തുന്നു എന്ന് മൊണാലിസ തന്നെ വ്യക്തമാക്കുന്നുമുണ്ട്. ബോബി ചെമ്മണ്ണൂര്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ 'മൊണാലിസ' എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. 'ബ്രൗണ്‍ ബ്യൂട്ടി' എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു.
ഇതിനിടെ മോണിയ്ക്ക് ബോളിവുഡിലേക്ക് എന്‍ട്രിയും ലഭിച്ചു. സംവിധായകന്‍ സനോജ് മിശ്രയാണ് അടുത്ത ചിത്രത്തില്‍ മോണിയാകും നായിക എന്ന് പ്രഖ്യാപിച്ചത്.
Content Highlights: Monalisa, viral sensation from Kumbh Mela, is visiting Kozhikode.