'38 വർഷത്തിനുശേഷവും ഇതൊരു തുടക്കം പോലെ'-സുചിത്രയെ ചേർത്തുപിടിച്ച് മോഹൻലാൽ

38-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. മനോഹരമായ കുറിപ്പോട് കൂടി സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവെച്ചു.
38 വർഷത്തിനുശേഷവും ഇതൊരു തുടക്കം പോലെ തോന്നുന്നുവെന്നാണ് മോഹൻലാൽ കുറിച്ചത്. ഒരു ബോട്ടിൽ സുചിത്രയെ ചേർത്തുപിടിച്ച് നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയും കാണാം.
ഇതിന് താഴെ സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ഇരുവർക്കും ആശംസ നേർന്നത്. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. പ്രശസ്ത തമിഴ് നടനും നിർമാതാവുമായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.
Content Highlights: Mohanlal and Suchitra celebrate 38 years of marriage in 2026., The couple married on April 28, 1988, at Attukal Bhagavathy Temple., Mohanlal shared a romantic photo with Suchitra near the Statue of Liberty.