യുവിയേയും സെവാഗിനേയും പോലെ സമ്പന്നനല്ല, അവർ ‘ഒന്ന് വെറുതേ നിന്നാലും’ 6 കോടി- കൈഫ്

#Lifestyle Desk
യുവരാജ് സിങ്ങും വീരേന്ദർ സെവാഗും, മുഹമ്മദ് കൈഫ് | Photo: AP, PTI
യുവരാജ് സിങ്ങും വീരേന്ദർ സെവാഗും, മുഹമ്മദ് കൈഫ് | Photo: AP, PTI

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു വീരേന്ദർ സെവാഗ്, യുവരാജ് സിങ്ങ്, മുഹമ്മദ് കൈഫ് എന്നിവർ. 2000-ത്തിന്റെ തുടക്കത്തിൽ മൂവരും ഒന്നിച്ച് ദേശീയ ടീമിൽ കളിച്ചിരുന്നു. 2006-നുശേഷം യുവരാജും സെവാഗും ദേശീയ ടീമിൽ തുടർന്നെങ്കിലും കൈഫ് വിരമിച്ചിരുന്നു. ഇപ്പോഴിതാ, മൂവരും പങ്കെടുത്ത 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ കൈഫ് പറയുന്ന ചില കാര്യങ്ങളാണ് ആരാധകർക്കിടയിലെ ചർച്ചാവിഷയം.

ഷോയിൽ സംസാരിക്കവെ യുവരാജിനേയും സെവാഗിനേയും അപേക്ഷിച്ച് വളരെ ദരിദ്രനാണ് താനെന്ന് കൈഫ് പറഞ്ഞു. തമാശരൂപേണ ചിരിച്ചുകൊണ്ടാണ് കൈഫ് ഇക്കാര്യം പറയുന്നത്. യുവരാജും സെവാഗും  ‘ഒന്ന് വെറുതേ നിന്നാലും’ 5-6 കോടി രൂപ വീഴും. ഞാൻ അവരെക്കാൾ വളരെ ദരിദ്രനാണ്, ഷോയുടെ ടീസറിൽ കൈഫ് പറയുന്നു. ഇതിന് മറുപടിയായി താൻ ഏത് ഷൂ ആണ് ധരിച്ചിരിക്കുന്നതെന്ന് യുവരാജ് കൈഫിനോട് ചോദിക്കുന്നു. ഗുച്ചി എന്ന് കൈഫ് മറിപടി പറഞ്ഞതോടെ അദ്ദേഹം ദരിദ്രനാണോ എന്നായി യുവരാജിന്റെ അടുത്ത ചോദ്യം.

2000-ത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മാച്ചോടെയായിരുന്നു കൈഫ് ഇന്ത്യൻ ടീമിനായി അരങ്ങേറുന്നത്. പിന്നീട്, ആറുവർഷത്തിലേറെ നീണ്ട കരിയറിൽ ഇന്ത്യക്കായി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ചു. 2003-ലെ ലോകകപ്പ് ടീമിലും അംഗമായിരുന്നു.

Content Highlights: Mohammad Kaif jokes Yuvraj Singh & Virender Sehwag are much richer. Watch Kapil Sharma Show clip & learn about Kaif`s career stats.