'വികൃതിയൊന്നും ഇല്ലാത്ത പാവം കുട്ടി'; ശിശുദിനത്തിൽ പഴയ ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

Photo: facebook.com/PAMuhammadRiyas
Photo: facebook.com/PAMuhammadRiyas

നവംബര്‍ 14 ശിശുദിനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യത്യസ്തമായാണ് ശിശുദിനാശംസകള്‍ നേര്‍ന്നത്. തന്റെ കുട്ടിക്കാലത്തെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ആശംസാസന്ദേശം. 'വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി, ശിശുദിനാശംസകള്‍' എന്നായിരുന്നു ചിത്രത്തിനൊപ്പം മന്ത്രി കുറിച്ചത്. 

എന്തായാലും മന്ത്രിയുടെ പഴയചിത്രം സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റായി. കാലില്‍ കാല് കയറ്റിവെച്ച് ടീഷര്‍ട്ടും തൊപ്പിയും ധരിച്ചുള്ള മന്ത്രിയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു ഇത്. കഴുത്തില്‍ അണിഞ്ഞിരുന്ന പുലിനഖത്തിന്റെ മാലയായിരുന്നു പലരും കമന്റുകളില്‍ എടുത്തുപറഞ്ഞത്.

'ആ പുലിപ്പല്ലും ഇട്ടുള്ള ഇരുപ്പ് കണ്ടാലേ അറിയാം, ആള് ഭാവിയില്‍ പുലിയാകുമെന്ന്' എന്നായിരുന്നു ഒരാളുടെ കമന്റ്. മന്ത്രി ഇന്നാണ് പാവമെന്നും കുഞ്ഞുനാളത്തെ ഫോട്ടോയില്‍ കുറുമ്പത്തരം കാണുന്നുണ്ടെന്നും മറ്റൊരാളും കമന്റ് ചെയ്തു. പുലിനഖത്തിന്റ പേരില്‍ വനംവകുപ്പ് പ്രശ്‌നമുണ്ടാക്കുമോ എന്നരീതിയിലുള്ള രസകരമായ കമന്റുകളും പോസ്റ്റിലുണ്ട്.

Content Highlights: minister pa muhammad riyas childrens day facebook post