കുഞ്ഞു റയാനൊപ്പം നൃത്തം ചെയ്ത് നസ്രിയ; പിറന്നാള്‍ ആശംസയുമായി മേഘ്ന രാജ്

പളുങ്ക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളി ആരാധകരുടെ മനം കവര്‍ന്ന നടിയാണ് നസ്രിയ നസീം. 2014-ല്‍ നടന് ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നു. 2018-ല്‍ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.
കഴിഞ്ഞ ദിവസമായിരുന്നു നസ്രിയ 29-ാം പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന് ആശംസ നേര്‍ന്ന് നിരവധി സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. അതില്‍ ഏറ്റവും മനോഹരം നടി മേഘ്ന രാജിന്റെ ആശംസയായിരുന്നു.
തന്റെ മകന് റയാന് രാജ് സര്ജയ്ക്കൊപ്പം നസ്രിയ നൃത്തം ചെയ്യുന്ന വീഡിയോയാണ് മേഘ്ന പങ്കുവെച്ചത്. 'എന്റെ ബേബി ഗേളിന് ജന്മദിനാശംസകള്. നീയും റയാനും ചേര്‍ന്നാടിയ നൃത്തച്ചുവടുകള്‍ അവസാനം അപ്ലോഡ് ചെയ്യുകയാണ്. ലവ് യു നചുക്ക'-വീഡിയോക്കൊപ്പം മേഘ്ന കുറിച്ചു.
2013-ല്‍ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ മേഘ്നയും നസ്രിയയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് മുതല്‍ തുടങ്ങിയതാണ് ഇരുവരുടേയും സൗഹൃദം. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം മേഘ്നയെ പിടിച്ചുലച്ചിരുന്നു. അന്ന് ഗര്‍ഭിണിയായിരുന്ന മേഘ്നയ്ക്ക് ധൈര്യം പകര്‍ന്ന് നസ്രിയ കൂടെത്തന്നെയുണ്ടായിരുന്നു. റയാന് ജനിച്ചശേഷം കുഞ്ഞിനേയും അമ്മയേയും കാണാനായി നസ്രിയയും ഫഹദും ബെംഗളൂരുവില്‍ പോയിരുന്നു.
Content Highlights: Meghna Raj wishes Nazriya Naseem on her birthday