25% ബോണസ് വര്‍ധനവും സ്ഥാനക്കയറ്റവും , മാസങ്ങൾക്കുള്ളിൽ ജോലിയിൽ നിന്ന് പുറത്ത്

മാസ ശമ്പളത്തിനു പുറമേ ബോണസ് കിട്ടുന്നതില്‍ സംതൃപ്തരാകാത്തവർ വിരളമാണ്. അങ്ങനെ 25% ബോണസും സ്ഥാനക്കയറ്റവും ലഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാലുള്ള അവസ്ഥയെന്താകും.
യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നയാളെയാണ് ചിലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനി പുറത്താക്കിയത്. ഒന്നര വര്‍ഷമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ഒരിക്കല്‍ പോലും മോശം അഭിപ്രായം കേള്‍ക്കാത്ത തന്നെ പുറത്താക്കിയതിന്റെ ദു:ഖവും രോഷവും പറഞ്ഞുകൊണ്ട് ഇയാള്‍ റെഡിറ്റ് പോസ്റ്റ് പങ്കുവെച്ചത്.
ഇതിനുപുറമെ കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥനക്കയറ്റവും 25% ബോണസും ലഭിച്ചതായും പോസ്റ്റില്‍ പറയുന്നു. കമ്പനി സി.ഇ.ഒ എത്തി ജോലിയില്‍ നിന്ന് പുറത്താക്കുകയാണെന്നും പുറത്താക്കുമ്പോള്‍ തൊഴിലാളിക്കു സ്ഥാപനം നല്‍കേണ്ട തുക പത്താഴ്ച നല്‍കുമെന്നും ഒരാഴ്ച മുമ്പ് അറിയിക്കുകയായിരുന്നു. താന്‍ ജോലി ചെയ്തിരുന്ന പദവിതന്നെ കമ്പനി എടുത്തുകളഞ്ഞതായി ഇയാള്‍ അറിഞ്ഞു.
എന്നാല്‍ താൻ ജോലി ചെയ്തിരുന്ന പദവിയിലേക്ക് ലിങ്ക്ഡിന്‍ വഴി മറ്റൊരാളെ കമ്പനി നിയമിച്ചു എന്ന വാര്‍ത്ത പിന്നീട് ഇയാള്‍ അറിഞ്ഞു. താന്‍ പറ്റിക്കെപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാള്‍ വൈകാരികമായി പ്രതികരിച്ചത്.
'ഞാന്‍ ജോലി ചെയ്തിരുന്ന അതേ പദവിയിലേക്ക് ലിങ്ക്ഡിന്‍ വഴി പുതിയ ഒരാളെ കമ്പനി നിയമിച്ചതായി കാണാനിടയായി. എന്നെ ഏല്‍പ്പിച്ചിരുന്ന എല്ലാ ജോലിയും ഞാന്‍ കൃത്യമായി ചെയ്തിരുന്നു, എല്ലാ ജോലിയും സമയത്തിനുള്ളില്‍ തീര്‍ത്തുനല്‍കി, വാരാന്ത്യങ്ങളിലും ജോലിചെയ്തു, ഏതു സമയത്തും ജോലി ചെയ്യാന്‍ ഞാന്‍ സജ്ജനായിരുന്നു.' പോസ്റ്റില്‍ പറയുന്നു.
നിങ്ങളേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഒരാളെയായിരിക്കാം സ്ഥാപനത്തിനു വേണ്ടതെന്നും ഇത് സ്ഥിരം സംഭവമാണെന്നും കമന്റുകളുണ്ട്.
Content Highlights: man fired from job shared reddit post