ഒറ്റദിവസംകൊണ്ട് ലക്ഷപ്രഭു! കാർ വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറി ടിക്കറ്റിന് 43 ലക്ഷംരൂപ സമ്മാനം

ലോട്ടറി എടുക്കുന്നവര്‍ക്കെല്ലാം ഒരിക്കലെങ്കിലും അതടിക്കുമെന്നും തങ്ങള്‍ സമ്പന്നരാകുമെന്നും പ്രതീക്ഷയുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നതിനാല്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയശേഷം പലരും അത് മറക്കും. അങ്ങനെ മറന്നുവെച്ച ടിക്കറ്റിന് സമ്മാനമടിച്ച കഥയാണ് ഇത്. ഒരുദിവസം കൊണ്ടാണ് യുഎസ്സിലെ ഫിലഡെല്‍ഫിയയിലെ യുവാവ് ലക്ഷപ്രഭുവായത്.
യുഎസ്സിലെ പ്രമുഖ ലോട്ടറിയായ പവര്‍ബോളിന്റെ ടിക്കറ്റാണ് എഞ്ചിനീയറായ യുവാവ് വാങ്ങിയത്. ടിക്കറ്റെടുത്തെങ്കിലും അതിന്റെ കാര്യം ഇയാള്‍ മറന്നു. സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന യുവാവ് പിന്നീട് തന്റെ കാര്‍ വൃത്തിയാക്കുന്നതിനിടെയാണ് ടിക്കറ്റ് വീണ്ടും കാണുന്നത്. അപ്പോഴേക്കും ആ ലോട്ടറി നറുക്കെടുത്തിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചപ്പോഴാണ് യുവാവ് ഞെട്ടിയത്.
Also Read: 'ബെംഗളൂരു ജീവിതം, ചെലവുകഴിഞ്ഞ് മാസം ഒരുലക്ഷം മിച്ചം'; സാമ്പത്തിക രഹസ്യം വെളിപ്പെടുത്തി 23-കാരി
50,000 യുഎസ് ഡോളര്‍ അഥവാ 43 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപയാണ് യുവാവിന്റെ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. ബാള്‍ട്ടിമോര്‍ കണ്‍ട്രിയിലെ വുഡ്‌ലോണ്‍ ഡ്രൈവിലുള്ള വുഡ്‌ലോണ്‍ മാര്‍ട്ടില്‍നിന്ന് ജൂണ്‍ നാലിനാണ് ഇയാള്‍ പവര്‍ബോളിന്റെ ടിക്കറ്റ് വാങ്ങിയത്. ഇക്കാര്യങ്ങളെല്ലാം ഇദ്ദേഹം തന്നെയാണ് മെറിലാന്‍ഡ് ലോട്ടറി അധികൃതരോട് പറഞ്ഞത്. സമ്മാനമായി ലഭിക്കുന്ന പണത്തില്‍നിന്ന് തന്റെ ബില്ലുകള്‍ അടയ്ക്കുമെന്നും ബാക്കിവരുന്ന തുക സമ്പാദ്യമായി സൂക്ഷിക്കുമെന്നും യുവാവ് വ്യക്തമാക്കി.
Related News: 'എനിക്കും ഭാര്യയ്ക്കും കിട്ടുന്നത് 60 ലക്ഷം രൂപ'; ഇന്ത്യയിൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി യുവാവ്
Content Highlights: Man cleaning out his car finds Powerball Lottery ticket worth $50,000