പാവം ആണ്ഗൊറില്ലകള്; കടുത്ത മാനസിക സമ്മര്‍ദം രോഗപ്രതിരോധശേഷി കുറയ്ക്കുന്നുവെന്ന് പഠനം

വീട്ടുകാര്‍, കൂട്ടുകാര്‍, നാട്ടുകാര്‍, അടുത്തതും അകന്നതുമായ ബന്ധുക്കള്‍ എന്നിങ്ങനെ സങ്കീര്‍ണമാണ് മനുഷ്യബന്ധങ്ങള്‍. മനുഷ്യരുടെ സാമൂഹികബന്ധങ്ങളെപ്പോലെത്തന്നെ സങ്കീര്ണമാണത്രേ ഗൊറില്ലകളുടെ സാമൂഹികജീവിതവും. മാത്രമല്ല ഇവരുടെ കൂട്ടുകൂടലുകള്ക്ക് വിചാരിക്കാത്ത ചില പാര്‍ശ്വഫലങ്ങളുമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡയാന് ഫോസി ഗൊറില്ലാ ഫണ്ട് സൂറിക്ക്, എക്സ്റ്റര്‍ സര്വകലാശാലകളുമായിച്ചേര്ന്ന് നടത്തിയ പഠനം.
ചെറിയ സംഘങ്ങളിലെ പ്രിയങ്കരനായ ആണ് ഗൊറില്ലകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കടുത്ത മാനസിക സമ്മര്‍ദം കാരണം അവരുടെ രോഗപ്രതിരോധശേഷി കുറയുന്നതാകണം ഇതിന് കാരണമെന്ന് കരുതുന്നു. ചെറുസംഘങ്ങളിലെ ഗൊറില്ലകള്‍ക്ക് ഉത്തരവാദിത്വം കൂടുതലായിരിക്കും.
പെണ്ഗൊറില്ലകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് അവരാണല്ലോ. എന്നാല്‍, ചെറിയ സംഘങ്ങളിലെ കൂട്ടുകൂടാന്‍ ഇഷ്ടപ്പെടുന്ന പെണ്ഗൊറില്ലകള്ക്ക് രോഗങ്ങള്‍ ബാധിക്കുന്നത് കുറവായിരിക്കും. പാവം ആണ്ഗൊറില്ലകളുടെ സംരക്ഷണം അവര്‍ക്ക് എപ്പോഴും ഉണ്ടാകുമല്ലോ. റുവാണ്ഡയിലെ വോള്‍കാനോസ് ദേശീയോദ്യാനത്തിലെ 164 ഗൊറില്ലകളെയാണ് പഠനവിധേയമാക്കിയത്.
Content Highlights: Gorilla study reveals complex pros and cons of friendship