'എന്റെ ജീവിതത്തിലെ മഹത്തരമായ പ്രണയകഥ തുടങ്ങുന്നു';കണ്‍മണിക്കൊപ്പമുള്ള ചിത്രവുമായി മാളവിക

മാളവിക കൃഷ്ണദാസ് | Photo: instagram/ malavika krishnadas
മാളവിക കൃഷ്ണദാസ് | Photo: instagram/ malavika krishnadas

റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയില്‍ സഹമത്സരാര്‍ഥിയായ തേജസ് ജ്യോതിയേയാണ് മാളവിക ജീവിതപങ്കാളിയാക്കിയത്. 2023 മെയ് മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം.

ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ ഇരുവരും പുതിയൊരു അതിഥിയെ കൂടി ജീവിതത്തിലേക്ക് വരവേറ്റിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച്ച മാളവിക കുഞ്ഞിന് ജന്മം നല്‍കി. ഇഥിന് പിന്നാലെ തേജസ് കുഞ്ഞിക്കൈയിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഇരുവരും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇതിന് പിന്നാലെ കുഞ്ഞിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മാളവികയും തേജസും. 'ഉമ്മകളാല്‍ പൊതിയുന്നു, എന്റെ ജീവിതത്തിലെ മഹത്തരമായ പ്രണയകഥ തുടങ്ങുന്നു'-കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മാളവിക കുറിച്ചു. ആശുപത്രിക്കിടക്കിയില്‍ കുഞ്ഞിനെ മടിയില്‍ വെച്ചിരിക്കുന്ന മാളവികയെ ചിത്രങ്ങളില്‍ കാണാം.

ആശുപത്രി വരാന്തയില്‍ മാളവികയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് തേജസ് പോസ്റ്റ് ചെയ്തത്. 'ജീവിതം അതിന്റെ എല്ലാ പൂര്‍ണതയിലും' എന്നാണ് തേജസ് ക്യാപ്ഷന്‍ നല്‍കിയത്. നേരത്തെ വളകാപ്പ് ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും മാളവിക പോസ്റ്റ് ചെയ്തിരുന്നു. 


 

Content Highlights: malavika krishnadas shares photos of newborn baby