കാമുകിയിൽ രണ്ട് കുട്ടികൾ; 150 കോടി വേണം, വിവാഹമോചനം അവശ്യപ്പെട്ട് വാക്കറുടെ ഭാര്യ

ഫുട്ബോൾ താരം കൈല്‍ വാക്കറും ഭാര്യ ആനി കിൽനറും വേർപിരിയലിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. കൈൽ വാക്കറിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആനി കിൽനർ അപേക്ഷ നൽകിയതായി ദി സൺ റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിനേത്തുടർന്ന് ആനി കൈൽ വാക്കറിന്റെ സമ്പത്തിൻ്റെ പകുതിക്ക് ആവശ്യപ്പെട്ട് നിയമനടപടിക്ക് തുടക്കം കുറിച്ചതായും സൺ റിപ്പോർട്ട് ചെയ്യുന്നു.
മോഡൽ ലോറിൻ ഗുഡ്മാനുമായുള്ള മാഞ്ചസ്റ്റർ സിറ്റി താരത്തിൻ്റെ ബന്ധത്തിന് പിന്നാലെ കിൽനറും വാക്കറും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ലോറിൻ ഗുഡ്‌മാനിൽ വാക്കർ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് ദമ്പതികൾ തമ്മിൽ കുറച്ചുനാളുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ താരം വീടിൻ്റെ മൂന്നാം നിലയിലെ ഒരു മുറിയിൽ ഒറ്റക്കാണ് കഴിഞ്ഞിരുന്നതെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തത്.
ദാമ്പത്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും വിവാഹമോചനാപേക്ഷ ഫയൽ ചെയ്യാനുള്ള ഭാര്യയുടെ തീരുമാനം താരത്തെ ഞെട്ടിച്ചുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. "പേപ്പറുകൾ കിട്ടിയപ്പോൾ കൈൽ സ്തംഭിച്ചുപോയി. അവൻ ആനിയോട് ഇക്കാരം സംസാരിച്ചു, അവർ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്. അവർ വിവാഹമോചനം നേടുമെന്ന് ഇതിനർത്ഥമില്ല.- സൺ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം മോശമായെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ദമ്പതികൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാവുന്ന അവസ്ഥയിലല്ലെന്നും ദി സൺ അവകാശപ്പെട്ടു. തൻ്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ വാക്കറിൻ്റെ 300 കോടിയോളം വരുന്ന സ്വത്തിന്റെ പകുതി കിൽനർ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Kyle Walker and wife Ann-Marie Kilner are separating