ഖുഷി കപൂറിന്റേയും വേദാംഗ് റെയ്‌നയുടേയും പ്രണയത്തിന് സ്ഥിരീകരണമോ? അഭ്യൂഹങ്ങൾക്ക് ബലമേകി ചിത്രങ്ങൾ

ജാൻവി കപൂർ, വേദാംഗ് റെയ്ന | Photos: instagram
ജാൻവി കപൂർ, വേദാംഗ് റെയ്ന | Photos: instagram

ബോളിവുഡ് താരം ശ്രീദേവിയുടെ ഇളയ മകളാണ് ഖുഷി കപൂര്‍. സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് ഖുഷി അഭിനയരംഗത്തേക്ക് എത്തിയത്. ആര്‍ച്ചീസില്‍ ഒപ്പം അഭിനയിച്ച യുവതാരം വേദാംഗ് റെയ്‌നയുമായി ഖുഷി പ്രണയത്തിലാണെന്ന ഗോസിപ്പ് ഒരുപാട് കാലമായി അന്തരീക്ഷത്തിലുണ്ട്. 

കഴിഞ്ഞ വര്‍ഷം ഖുഷിയുടെ പിറന്നാളാഘോഷത്തിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വേദാംഗുമെത്തിയിരുന്നു. ഇതോടെയാണ് പാപ്പരാസികള്‍ ഇരുവരുടേയും പ്രണയം ഉറപ്പിച്ചത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ അതില്‍ ഇരുവരും കമിതാക്കളെ പോലെയാണ് അടുത്തിടപഴകിയത് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 

ഇപ്പോഴിതാ ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ബലമേകുകയാണ് ഖുഷിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മനോഹരമായ ഏതാനും സെല്‍ഫികളാണ് ഖുഷി പങ്കുവെച്ചത്. എന്നാല്‍ കഴുത്തിലണിഞ്ഞ മാല സൂക്ഷ്മമായി പരിശോധിച്ചാണ് പാപ്പരാസികള്‍ പ്രണയത്തിന് സ്ഥിരീകരണമാണെന്ന നിഗമനത്തിലെത്തിയത്. 

ചിത്രത്തില്‍ ഖുഷി കപൂര്‍ ധരിച്ച മാലയിലെ കസ്റ്റമൈസ് ചെയ്ത ലോക്കറ്റ് കണ്ടാണ് ആരാധകർ അഭ്യൂഹം ശരിയാണെന്ന് ഉറപ്പിച്ചത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ലോക്കറ്റിന് ഇരുവശവും വ്യക്തമായി കാണാന്‍ സാധിക്കുന്ന വിധം വി, കെ എന്നീ അക്ഷരങ്ങളുമുണ്ട്. ഇതാണ് പ്രണയാഭ്യൂഹം ശക്തമാക്കിയത്. ഇതിലെ വി വേദാംഗ് റെയ്‌നയും കെ ഖുഷി കപൂറുമാണ് എന്നാണ് വ്യാഖ്യാനം. 

കഴിഞ്ഞവര്‍ഷവും ഇതിന് സമാനമായ സംഭവമുണ്ടായിരുന്നു. സഹോദരി ജാന്‍വി കപൂറിനൊപ്പം മാലദ്വീപില്‍ പോയ ഖുഷി കപൂറിന്റെ ബ്രേസ്‌ലെറ്റാണ് അന്ന് ചര്‍ച്ചയായത്. ഖുഷിയുടെ ബ്രേസ്‌ലെറ്റില്‍ കാമുകന്റെ പേരുണ്ടായിരുന്നു എന്നാണ് അന്ന് പാപ്പരാസികള്‍ കണ്ടെത്തിയത്. ഖുഷിയുടെ ചേച്ചി ജാന്‍വിയുടെ കാര്യത്തിലും സമാനമായ 'കണ്ടെത്തല്‍' ഉണ്ടായിരുന്നു. 'ശികു' എന്നെഴുതിയ പെന്‍ഡന്റ് ജാന്‍വി കഴുത്തില്‍ ധരിച്ചതായാണ് അന്ന് ആരാധകര്‍ കണ്ടെത്തിയത്. കാമുകനായ ശിഖര്‍ പഹരിയെ ജാന്‍വി സ്‌നേഹത്തോടെ വിളിക്കുന്ന പേരാണത്രെ ശികു.

Content Highlights: Khushi Kapoor Makes Her Relationship With Vedang Raina Instagram Official. Courtesy, A Customized Pe