പ്രണയചിത്രങ്ങൾ കളഞ്ഞു, അൺഫോളോ ചെയ്തു; ഖാലിദ് അൽ അമേരിയും സുനൈനയും വേർപിരിഞ്ഞതായി റിപ്പോർട്ട്

ഖാലിദ് അല്‍ അമേരിയും സുനൈനയും | Photo: instagram
ഖാലിദ് അല്‍ അമേരിയും സുനൈനയും | Photo: instagram

ഴിഞ്ഞ ഡിസംബറിലാണ് നടി സുനൈന യെല്ലുമായി പ്രണയത്തിലാണെന്ന് ദുബായ് ഇൻഫ്‌ളുവൻസർ ഖാലിദ് അൽ അമേരി സ്ഥിരീകരിച്ചത്. ഖാലിദ് അൽ അമേരിയുടെ പിറന്നാൾ ദിനത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സുനൈന സർപ്രൈസ് പാർട്ടി ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഖാലിജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രൊഫൈലിൽ നിന്ന് നീക്കിയിട്ടുണ്ട്. അതോടൊപ്പം സുനൈയുടെ പോസ്റ്റുകൾക്ക് താഴെ ഖാലിദിന്റെ കമന്റുകൾ കാണുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഖാലിദോ സുനൈനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2024 ജൂണിൽ ഇരുവരും മോതിരം മാറിയതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. താൻ വിവാഹിതയാകാൻ പോകുകയാണെന്ന് സുനൈനയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ പങ്കാളി ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഖാലിദിന്റെ പിറന്നാൾ ദിനത്തിലാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. കൈകോർത്ത് പിടിച്ചുള്ള ഇവരുടെ മിറർ സെൽഫി സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.

മലയാളികൾക്കും സുപരിചിതനായ വ്‌ളോഗറാണ് ഖാലിദ് അൽ അമേരി. കോസ്‌മെറ്റിക് കമ്പനിയുടെ സിഇഒയും ഇൻഫ്‌ളുവൻസറുമായ സൽമ മുഹമ്മദാണ് ഖാലിദിന്റെ ആദ്യ ഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്. നാഗ്പുർ സ്വദേശിയായ സുനൈന, കുമാർ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെ 2005-ലാണ് സിനിമയിലേക്കെത്തുന്നത്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: Khalid Al Ameri and actress Sunainaa have reportedly unfollowed each other on Instagram., The couple has deleted their joint photos from social media profiles., No official confirmation has been provided by either party regarding the breakup., The duo previously confirmed their relationship and engagement in 2024