'മറക്കാനാകാത്ത സായാഹ്നം'-റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പം കീർത്തി സുരേഷ്

രേഖയ്ക്കും റാണി മുഖര്‍ജിക്കുമൊപ്പം കീര്‍ത്തി സുരേഷ്‌ | Photo: instagram/ keerthy suresh
രേഖയ്ക്കും റാണി മുഖര്‍ജിക്കുമൊപ്പം കീര്‍ത്തി സുരേഷ്‌ | Photo: instagram/ keerthy suresh

ബോളിവുഡ് താരസുന്ദരികളായാ റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി കീർത്തി സുരേഷ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുംബൈയിൽ നടന്ന 'മർദാനി 3'യുടെ സ്‌പെഷ്യൽ സ്‌ക്രീനിങ്ങിനിടെ എടുത്ത ചിത്രങ്ങളാണിത്.

'മറക്കാനാകാത്ത സായാഹ്നം' എന്ന ക്യാപ്ഷനോടെയാണ് കീർത്തി ചിത്രങ്ങൾ പങ്കുവെച്ചത്. നടി ഹുമ ഖുറേഷിയേയും ചിത്രങ്ങളിൽ കാണാം. കറുപ്പ് നിറത്തിലുള്ള പാന്റ്‌സ്യൂട്ടും ക്രോപ്പ് ടോപ്പുമായിരുന്നു കീർത്തിയുടെ ഔട്ട്ഫിറ്റ്. വെള്ള നിറത്തിലുള്ള സൽവാറാണ് രേഖ ധരിച്ചത്. മെറൂൺ ടോപ്പും പിങ്ക് സാറ്റിൻ ട്രൗസേഴ്‌സുമായിരുന്നു റാണിയുടെ ഔട്ട്ഫിറ്റ്.

നിരൂപക പ്രശംസ നേടിയ 'മർദാനി' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമാണ് 'മർദാനി 3'. ജനുവരി 30-നാണ് ഈ ചിത്രം റിലീസായത്. ഇതിന് പിന്നാലെ ചിത്രത്തിലെ പ്രധാന കഥാപാത്രമായ റാണി മുഖർജി മുംബൈയിൽ സ്‌പെഷ്യൽ സ്‌ക്രീനിങ് ഒരുക്കുകയായിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം 'റൗഡി ജനാർദന' , ആന്റണി വർഗീസ് നായകനാകുന്ന 'തോട്ടം' എന്നിവയാണ് കീർത്തിയുടെ പുതിയ ചിത്രങ്ങൾ.

Content Highlights: keerthy suresh spends memorable evening with rekha and rani mukerji