'ഞങ്ങളുടെ മീനൂട്ടിക്ക് ജന്മദിനാശംസകൾ', മീനാക്ഷി ദിലീപിന് പിറന്നാൾ ആശംസിച്ച് കാവ്യാ മാധവൻ

മീനാക്ഷി ദിലീപ് കുടുംബത്തോടൊപ്പം/Photo:1. kavyamadhavanofficial 2. i.meenakshidileep
മീനാക്ഷി ദിലീപ് കുടുംബത്തോടൊപ്പം/Photo:1. kavyamadhavanofficial 2. i.meenakshidileep

മീനാക്ഷി ദീലീപിന് പിറന്നാള്‍ ആശംസകളുമായി കാവ്യാ മാധവന്‍. മകള്‍ മഹാലക്ഷ്മിക്കും ദിലീപിനൊപ്പം മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും കാവ്യാ മാധവന്‍ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 25ാം ജന്മദിനമാണ് മീനാക്ഷി ആഘോഷിച്ചത്. 

എല്ലാവരും ചേര്‍ന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.അതിഥികള്‍ക്കു വീട്ടുകാര്‍ക്കും ഒപ്പം മീനാക്ഷി കേക്ക് മുറിക്കുന്നത് വീഡിയോയിലുണ്ട്. കേക്ക് മുറിച്ച ശേഷം ആദ്യം അച്ഛന്‍ ദീലീപിനും പിന്നീട് അനുജത്തി മഹാലക്ഷ്മിക്കും കാവ്യമാധവനും മീനാക്ഷി കേക്ക് നല്‍കുന്നതും കാണാം. പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്ന അടികുറിപ്പോടെയാണ് കാവ്യാ മാധവന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

ചെന്നൈയിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് മീനാക്ഷി. ഇന്‍സ്റ്റാഗ്രാമിലും സജീവ സാന്നിധ്യമാണ് മീനാക്ഷി. നിരവധി ഫോട്ടോ ഷൂട്ടുകളും മീനാക്ഷി ചെയ്യാറുണ്ട്. ഡോ മീനാക്ഷിയെന്ന് അറിയപ്പെടാനാണ് താത്പര്യമെന്ന് ദീലീപ് പഴയകാല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Content Highlights: Kavya Madhavan Wishes Meenakshi on her 25th Birthday