വിവാഹവിരുന്നുകളില്‍ നിന്ന് ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കരണ്‍ ജോഹര്‍, കാരണം ഇതാണ് ..

#Lifestyle Desk
കരൺ ജോഹര്‍.|Photo: Karan Johar
കരൺ ജോഹര്‍.|Photo: Karan Johar

സിനിമകള്‍ മാത്രമല്ല ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളും വിരുന്നുകളും പലപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. താരങ്ങളുടെ ബിഗ് ബജറ്റ് വിവാഹച്ചടങ്ങുകളായാലും, മറ്റുപരിപാടികളായാലും പങ്കെടുക്കുന്നവരെപ്പോലെത്തന്നെ അവിടെ ഒരുക്കുന്ന വിരുന്നുകളും ഏറെ പ്രശംസിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം വിവാഹച്ചടങ്ങുകളില്‍ ഒരുക്കുന്ന വിരുന്നുകളില്‍ നിന്നും ഒരിക്കല്‍പോലും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ കരണ്‍ ജോഹര്‍.

അടുത്തിടെ കൃതി ഖര്‍ബന്ദയ്ക്കും പുള്‍കിത് സാമ്രാട്ടിനുമൊപ്പം നടത്തിയ സംഭാഷണത്തിലാണ് കരണ്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പുള്‍കിതിന്റെയും കൃതിയുടേയും വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണ് എന്ന ചോദ്യമാണ് സംഭാഷണത്തിലേക്ക് നീങ്ങാന്‍ കാരണം. പുള്‍കിതിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ 'അന്നപൂര്‍ണ' എന്നാണ് വിളിക്കുക എന്നും കൃതി പറഞ്ഞു.

ഈ ഘട്ടത്തില്‍ കരണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കൃതിയെ അത്ഭുതപ്പെടുത്തി. താന്‍ ഒരിക്കലും വിവാഹ വിരുന്നുകളില്‍ നിന്നും ഭക്ഷണം കഴിക്കാറില്ലെന്നും, ഭക്ഷണത്തിനായി നീണ്ട വരിയില്‍ ഒരു പാത്രവുമായി നില്‍ക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു. ഈ കാരണംകൊണ്ടാണ് വിവാഹച്ചടങ്ങുകളില്‍ നിന്നും ഒരിക്കലും ഭക്ഷണം കഴിക്കാത്തതെന്ന് കരണ്‍ അഭിപ്രായപ്പെട്ടു. 

Content Highlights: Filmmaker Karan Johar reveals he has never eaten at wedding feasts. Discover his surprising reasons and the discomfort he feels.