'വാടകഗർഭപാത്രത്തിലാണ് നിങ്ങൾ ജനിച്ചതെന്ന് മക്കളോട് പറഞ്ഞിട്ടില്ല, ആ ദിവസം അടുത്തുവരികയാണ്' -കരൺ ജോഹർ

കരൺ ജോഹർ മക്കൾക്കൊപ്പം, കരൺ ജോഹർ | Photos: instagram.com/karanjohar
കരൺ ജോഹർ മക്കൾക്കൊപ്പം, കരൺ ജോഹർ | Photos: instagram.com/karanjohar

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. അതിനപ്പുറം ഇരട്ടക്കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്നയാളെന്ന നിലയിലുള്ള കരണ്‍ ജോഹറിനെ പലര്‍ക്കും അറിയില്ല. 2017-ല്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് (സറോഗസി) കരണ്‍ ജോഹറിന് ഇരട്ടക്കുഞ്ഞുങ്ങളെ ലഭിച്ചത്. യാഷ്, റൂഹി എന്നാണ് കരണ്‍ ജോഹറിന്റെ മക്കളുടെ പേരുകള്‍. മക്കളെ കുറിച്ചുള്ള ചില കാര്യങ്ങള്‍ കരണ്‍ ജോഹര്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 

Also Read: 'കിടപ്പിലാകാം, ഇനിയൊരു ശസ്ത്രക്രിയ സാധ്യമല്ലെന്ന് പറഞ്ഞു'; മകന്റെ കാൻസർ പോരാട്ടം പങ്കുവെച്ച് നടൻ

മക്കളുടെ ജനനത്തെ കുറിച്ച് അവരോട് മുമ്പ് താന്‍ കാവ്യാത്മകമായാണ് സംസാരിച്ചിരുന്നത് എന്ന് കരണ്‍ ജോഹര്‍ പറയുന്നു. അവര്‍ അച്ഛന്റെ ഹൃദയത്തില്‍ നിന്നാണ് പിറന്നതെന്നാണ് താന്‍ പറഞ്ഞിരുന്നത്. പിന്നീട് തന്റെ മകള്‍ അതിന്റെ ജീവശാസ്ത്രം മനസിലാക്കി, അത് സാധ്യമല്ലെന്ന് തന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ഒരാളുടെ വയറ്റില്‍ നിന്നേ വരാന്‍ കഴിയൂവെന്ന് അവള്‍ പറഞ്ഞു. എന്നാല്‍ മകള്‍ തന്നോട് കൂടുതലൊന്നും ചോദിച്ചില്ലെന്നും സോള്‍ സഫര്‍ വിത് ഭാവ് പോഡ്കാസ്റ്റില്‍ പറഞ്ഞു. 

Don't Miss: 'നടൻ പങ്കജ് ത്രിപാഠിയോട് ക്രഷ് ഉണ്ടായിരുന്നു, കത്തെഴുതി, ഒന്നിച്ച് കാപ്പികുടിക്കാൻ ക്ഷണിച്ചു' -മഹുവ

'വളരെ ചെറിയ പ്രായം മുതലേ അവര്‍ രണ്ടുപേരും എന്റെ അമ്മയെ 'മമ്മാ' എന്നാണ് വിളിക്കുന്നത്. എന്റെ അമ്മയ്ക്ക് വളരെ പ്രായമുണ്ടെന്നും യഥാര്‍ഥത്തില്‍ അവരുടെ മുത്തശ്ശിയാണെന്നും അവര്‍ക്കറിയാം. അവര്‍ രണ്ടുപേര്‍ക്കും എട്ട് വയസായി. അവരുമായുള്ള ആ വലിയ സംസാരം ഇതുവരെ നടന്നിട്ടില്ല. പക്ഷേ അവരത് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്.' -കരണ്‍ ജോഹര്‍ പറഞ്ഞു. 

Also Read: 'അങ്ങനെ ചെയ്താൽ നിങ്ങള്‍ക്ക് ഇഷ്ടമാകുമോ?' വിവാഹമോചന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭിഷേക് ബച്ചൻ

'ആ ദിവസം അടുത്തുവരികയാണ്. പൂര്‍ണമായും സത്യസന്ധമായി സമീപിക്കുകയെന്നതാണ് അതിനെ നേരിടാനുള്ള ഏകമാര്‍ഗം. ആ പ്രക്രിയ ഞാന്‍ അവരോട് വിശദീകരിക്കും. എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നുവെന്ന് ഞാനവരോട് പറയും. അവര്‍ക്ക് ഒരിക്കലും സ്‌നേഹം നിഷേധിക്കപ്പെട്ടിട്ടില്ല. സമൃദ്ധമായ സ്‌നേഹമാണ് ഞാന്‍ അവര്‍ക്ക് നല്‍കിയത്. അച്ഛനേയും അമ്മയേയും പോലെയാണ് ഞാനും അമ്മയും അവരെ സ്‌നേഹിച്ചത്. ഇതെല്ലാം അവര്‍ വൈകാരികമായി മനസിലാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ഥിക്കുന്നതും.' -കരണ്‍ ജോഹര്‍ പറഞ്ഞു.

Don't Miss: സ്‌കൂള്‍ പഠനകാലത്തെ 'ശത്രു' വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി, രസകരമായ കുറിപ്പുമായി യുവതി

Content Highlights: Karan Johar reveals he hasn't yet explained surrogacy to his children Yash and Roohi