ജസ്റ്റിൻ ബീബർ വിവാഹമോചനത്തിലേക്കോ?ഭാര്യ 300 മില്ല്യണ്‍ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട്

പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹമോചിതനാവാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഭാര്യ ഹെയ്‌ലി ബീബര്‍ 300 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരക്കേസ് നല്‍കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ പക്വതയില്ലാത്ത സ്വഭാവവും ലഹരിമരുന്നുപയോഗവുമാണ് ഹെയ്‌ലിയെ വിവാഹമോചന തീരുമാനത്തിലേക്കെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മകന്‍ ജാക്ക് ബ്ലൂസ് ആണ് ദമ്പതികളുടെ പ്രധാന ആശങ്ക. അഞ്ച് മാസം മാത്രമാണ് ജാക്കിന് പ്രായം. കുഞ്ഞിന്റെ സംരക്ഷണം താനേറ്റെടുക്കാമെന്നും അതിനായി 300 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ഹെയ്‌ലി ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുണ്ട്.
അടുത്തിടെ ഗായകന്‍ സീന്‍ ഡിഡി സെക്‌സ് ട്രാഫിക്കിങ് കേസില്‍ അകപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് സീന്‍ ഡിഡിയുടെ അടുപ്പക്കാരന്‍ കൂടിയായ ജസ്റ്റിന്‍ ബീബറും വിചാരണ നേരിടേണ്ടി വന്നേക്കുമെന്നാണ് സാധ്യതകള്‍. ഡിഡിയുമായുള്ള ബന്ധം വെളിപ്പെടുന്നത് തന്റെ കരിയറും ജീവിതവും നശിപ്പിക്കുമെന്നത് ജസ്റ്റിന്‍ ബീബര്‍ നിലവില്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. അതിനിടെയാണ് കുടുംബജീവത്തിലേയും വിള്ളലുകള്‍. താന്‍ നേരിടുന്ന വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ച് ജസ്റ്റിന്‍ ബീബര്‍ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.
ഏറെക്കാലത്തെ ഡേറ്റിങ്ങിനൊടുവില്‍ 2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും വിവാഹിതരായത്. അമേരിക്കന്‍ മോഡലാണ് 28 വയസ്സുകാരി ഹെയ്‌ലി.
അടുത്തിടെ ജസ്റ്റിന്‍ ബീബര്‍ ഇന്‍സ്റ്റഗ്രാം ഫോളോയിങ് ലിസ്റ്റില്‍ നിന്ന് ഹെയ്‌ലിയെ ഒഴിവാക്കിയിരുന്നു. ഇത് വിവാഹമോചന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ മറ്റാരോ തന്റെ അക്കൗണ്ടില്‍ കയറി ഹെയ്‌ലിയെ അണ്‍ഫോളോ ചെയ്യുകയായിരുന്നുവെന്നാണ് ഇതിനെ കുറിച്ച് ജസ്റ്റിന്‍ ബീബര്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ ഹെയ്‌ലിയുടെ പിതാവ് സ്റ്റീഫന്‍ ബാള്‍ഡ്‌വിനേയും താരം പിന്നീട് അണ്‍ഫോളോ ചെയ്യുകയുണ്ടായി.
വിവാഹമോചന വാര്‍ത്തകളില്‍ മുങ്ങിനില്‍ക്കുമ്പോഴും കഴിഞ്ഞ ദിവസം ഇരുവരും ഡേറ്റിങ്ങിന് പോയ ചിത്രങ്ങല്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങളില്‍ തന്നെ ഇരുവരും തമ്മിലുള്ള അകല്‍ച്ച വ്യക്തമാണെന്നും അഭ്യൂഹങ്ങളൊഴിവാക്കാനുള്ള നാടകമാണെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: justin-bieber-hailey-bieber-divorce