ജയം രവിക്കൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്ത് ഭാര്യ; ഇരുവരും വേര്‍പിരിയുന്നുവോ?

ജയം രവിയും ആരതി രവിയും| Photo: Instagram/ jayamravi
ജയം രവിയും ആരതി രവിയും| Photo: Instagram/ jayamravi

ആരാധകരേറെയുള്ള ദമ്പതികളാണ് തെന്നിന്ത്യന്‍ താരം ജയം രവിയും ഭാര്യ ആരതി രവിയും. എന്നാലിപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞെന്ന് സൂചന നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ജയം രവിയോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും ആരതി നീക്കം ചെയ്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ ഇതില്‍ ജയം രവിയോ ആരതിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തെങ്കിലും 'മാരീഡ് ടു ജയം രവി' എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. 

ജൂണ്‍ 20-ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരതിയുടെ പുതിയ നീക്കം. 

ഇതില്‍ പ്രതികരണവുമായി ഗായിക സുചിത്രയും രംഗത്തെത്തി. ആരതിയെ ആര്‍ക്കും സഹിക്കാന്‍ കഴിയില്ലെന്നും ജയം രവിക്കാണ് തന്റെ പിന്തുണയെന്നും യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ സുചിത്ര പറയുന്നു. 

2009-ലാണ് ടെലിവിഷന്‍ നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. 


 

Content Highlights: jayan ravis partner aarti removes all her posts with jayan ravi