സുഹൃത്തിന് ജന്മദിനാശംസകളുമായി ഇഷാനി കൃഷ്ണ, ഒരുമിച്ചുള്ള ചിത്രം; 'അടുത്ത കല്യാണം ലോഡിങ്' എന്ന് കമൻ്റ്

Photo: instagram.com/ishaani_krishna
Photo: instagram.com/ishaani_krishna

'നെക്സ്റ്റ് കല്യാണം ലോഡിങ്? നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനടിയിലെ പ്രധാന കമന്റായിരുന്നു ഇത്.  സുഹൃത്തായ അര്‍ജുന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നാണ് ഇഷാനി കൃഷ്ണ, അര്‍ജുനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇഷാനി ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ആരാധകരില്‍ പലരും ആ ചോദ്യവുമായെത്തി. കുടുംബത്തിലെ അടുത്ത കല്യാണത്തിന്റെ അറിയിപ്പാണോ എന്നായിരുന്നു പ്രധാനചോദ്യം. 

'കൂടുതല്‍ ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഒരുമിച്ചുണ്ടാവട്ടെ' എന്ന കുറിപ്പോടെയായിരുന്നു ഇഷാനി അര്‍ജുന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇരുവരും കടല്‍ത്തീരത്ത് ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും പോസ്റ്റിലുണ്ടായിരുന്നു. അതിനിടെ, 'നെക്‌സ്റ്റ് കല്യാണം ലോഡിങ്', 'അമേസിങ് ജോഡി' എന്നിങ്ങനെ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു. 

സാമൂഹികമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. അടുത്തിടെ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇവരെല്ലാം പങ്കുവെച്ച ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലേറെ ഫോളോവേഴ്‌സുള്ള ഇഷാനിയുടെ പുതിയ പോസ്റ്റും സാമൂഹികമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

Content Highlights: ishaani krishna new instagram post birthday wishes for her friend arjun nair