റോള്‍സ് റോയ്സില്‍ അംബാനിക്കുടുംബത്തിലെ ഇരട്ടക്കുട്ടികളുടെ നൈറ്റ് ഡ്രൈവ് | VIDEO

Screengrab : Instagram Video
Screengrab : Instagram Video

വൈറലായി ഒരു മുംബൈ നൈറ്റ് ഡ്രൈവ് വീഡിയോ. അംബാനിക്കുടുംബത്തിലെ ഇരട്ടക്കുട്ടികള്‍ ഇഷ അംബാനിയും ആകാശ് അംബാനിയുമാണ് റോള്‍സ് റോയ്‌സ് കാറില്‍ കറങ്ങിയത്. ആകാശിന്റെ ഭാര്യ ശ്ലോക മെഹ്തയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സോച് ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഈ രാത്രി സഞ്ചാരത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ആകാശ് അംബാനിയാണ് വാഹനമോടിക്കുന്നത്. അരികെ ഇഷ ഇരിക്കുന്നു. ശ്ലോക പുറകിലാണിരിക്കുന്നത്. വെള്ള നിറത്തിലുള്ള ടോപ്-ഡൗണ്‍ റോള്‍സ് റോയ്‌സിലെ യാത്ര മൂവരും ആസ്വദിക്കുകയാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. 

1991 ലാണ് മുകേഷ് അംബാനിയ്ക്കും ഭാര്യ നിത അംബാനിയ്ക്കും ഇരട്ടകുട്ടികള്‍ പിറന്നത്. നാല് കൊല്ലങ്ങള്‍ക്ക് ശേഷമായിരുന്നു ആനന്ദിന്റെ ജനനം. ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം 2014 ലാണ് ആകാശ് റിലയന്‍സ് ബിസിനസ് ലോകത്തേക്കെത്തിയത്. നിലവില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനാണ് ആകാശ്. 

റിലയന്‍സിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നേതൃനിരയില്‍ ഇഷ അംബാനിയുണ്ട്. സൈക്കോളജിയിലില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടിയ ഇഷ വിവാഹം ചെയ്തിരിക്കുന്നത് വ്യവസായി ആനന്ദ് പിരാമലിനേയാണ്. 
 
 

Content Highlights: Isha Ambani Akash Ambani explore Mumbai in Rolls Royce