പകല്‍ പഠനം, രാത്രി ഉറക്കമില്ലാതെ ചായക്കച്ചവടം; യുവാവിന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: twitter/ @Gurjarrrrr
വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: twitter/ @Gurjarrrrr

ലരും പഠനത്തിനുള്ള പണം കണ്ടെത്തുന്നത് പാര്‍ട് ടൈം ജോലി ചെയ്താണ്. രാത്രിയില്‍ കടല വിറ്റും അവധി ദിവസങ്ങളില്‍ കൂലിപ്പണിയെടുത്തുമെല്ലാം ഇവര്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ വാങ്ങുകയും ഫീസ് അടയ്ക്കുകയും ചെയ്യുന്നു. മിക്കവര്‍ക്കും വീട്ടിലെ സാഹചര്യം കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനം എടുക്കേണ്ടി വരുന്നത്. 

സമാനമായ രീതിയില്‍ പഠനച്ചിലവുകള്‍ക്കായി രാത്രി ചായ വില്‍പന നടത്തുന്നൊരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഗോവിന്ദ് ഗുര്‍ജര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്‍ഡോര്‍ സ്വദേശിയായ അജയ് എന്ന യുവാവാണ് വീഡിയോയിലുള്ളത്.

'അജയിയെ നിങ്ങള്‍ പരിചയപ്പെടണം. അദ്ദേഹം രാവിലെ പഠിക്കാന്‍ പോകുകയും രാത്രി ചായ വില്‍ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനും കോച്ചിങ് ക്ലാസിനുമുള്ള പണം ഈ ചായ വില്‍പനയിലൂടെയാണ് അദ്ദേഹം കണ്ടെത്തുന്നത്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹം എന്നെങ്കിലും ജീവിതത്തില്‍ വിജയിക്കുകയാണെങ്കില്‍ ഈ വീഡിയോ അവന്റെ പോരാട്ടത്തിന്റെ തെളിവാകും''-ഗോവിന്ദ് ട്വീറ്റില്‍ പറയുന്നു. 

'സൈക്കിള്‍വാലി ചായി' എന്നെഴുതിയ ബോര്‍ഡ് സൈക്കിളിന് മുന്നില്‍വെച്ചാണ് അജയിയുടെ കച്ചവടം. സൈക്കിളിന്റെ പിന്നിലുള്ള കാരിയറില്‍ കെറ്റിലും ഘടിപ്പിച്ചിട്ടുണ്ട്. 

നിരവധി പേരാണ് ട്വിറ്ററില്‍ ഈ വീഡിയോ കണ്ടത്. അജയിയെ അഭിനന്ദിച്ചും നിരവധി പേര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 


 

Content Highlights: inspirational story of youth who sells tea at night to meet coaching expenses goes viral