എയ്റോസ്പേസ് എൻജിനീയർ,കാനഡയിൽ ജോലി, പ്രതിവർഷം 36 ലക്ഷം ശമ്പളം;എല്ലാമുപേക്ഷിച്ച് സന്യാസം;ആരാണ് IIT ബാബ

മഹാ കുംഭമേളയില്‍ വൈറലായ ഒരാളുണ്ടായിരുന്നു ഐഐടി ബാബ. ആരാണീ ഐഐടി ബാബയെന്നായി പിന്നീട് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. വിചാരിക്കുന്നത് പോലെ ചില്ലറക്കാരനല്ല ഐഐടി ബാബയെന്ന അഭയ് സിങ്.
ഹരിയാന സ്വദേശിയായ അഭയ് സിങ് ഐഐടി ബോംബെയില്‍ നിന്ന് എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങും ഡിസൈന്‍ ആന്‍ഡ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. 2015-ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ കമ്പനികളില്‍ ജോലി ചെയ്തു. ബോംബെ ഷേവിങ് കമ്പനിയുടെ പ്രൊജക്ട് മാനേജറായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് 2019-ല്‍ അഭയ് കാനഡയിലേക്ക് പോയി. കനേഡിയന്‍ ടൈര്‍ എന്ന കമ്പനിയില്‍ യുഐ ഡിസൈനറായി. അവിടെ പ്രതിമാസം 3 ലക്ഷം രൂപയായിരുന്നു അഭയ് സിങ്ങിന്റെ ശമ്പളം. പ്രതിവര്‍ഷം 36 ലക്ഷം രൂപ.
കാനഡയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആത്മീയതയാണ് തന്റെ വഴിയെന്ന തോന്നലുണ്ടായതെന്ന് അഭയ് സിങ് പറയുന്നു. പിന്നാലെ ജോലിയുപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. കുടുംബത്തോട് പോലും അകന്നു. മദ്യപാനവും പുകവലിയും ഉപേക്ഷിച്ചു. കാഷായവേഷം ധരിച്ചു. ജീവിതത്തിന്റെ അര്‍ഥമെന്താണ് എന്ന് സ്വയം ചോദിച്ചു തുടങ്ങിയതിനു ശേഷമാണ് സന്യാസം സ്വീകരിച്ചത് എന്നാണ് അഭയ് സിങ് പറയുന്നത്.
Content Highlights: Who is iit baba