'ഇതുപോലെ ഒരു കാമുകനെ വേണം'; സബയുടെ ചെരുപ്പ് കൈയില്‍ പിടിച്ച് ഹൃത്വിക് റോഷന്‍

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ അഭിനയ ജീവിതത്തിനൊപ്പം സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സൂസെയ്ന്‍ ഖാനുമായി ഹൃത്വിക് വഴിപിരിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം നടി സബ ആസാദുമൊത്തുള്ള ഹൃത്വികിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇരുവരും പ്രണയത്തിലാണെന്ന് പിന്നീട് സ്ഥിരീകരണവും എത്തി. സൂസെയ്ന്‍ ഖാനും പുതിയ പ്രണയം കണ്ടെത്തി. ടിവി നടന്‍ അര്‍സലന്‍ ഖോനിയാണ് സൂസെയ്‌ന്റെ കാമുകന്‍. ഹൃത്വികും സബയും അര്‍സലനും സൂസെയ്‌നും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും വൈറലായിരുന്നു.
ഇപ്പോഴിതായ ഹൃത്വികും സബയും ഉള്‍പ്പെടുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രത്തില്‍ സബയുടെ ഹൈ ഹീല്‍ ചെരിപ്പ് കൈയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഹൃത്വിക്കിനെ കാണാം. സബ ഒരു സുഹൃത്തുമൊത്ത് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ അവരുടെ ചെരുപ്പും പിടിച്ച് മറ്റൊരാളോട് സംസാരിച്ചു നില്‍ക്കുകയാണ് ഹൃത്വിക്.
ഈ ചിത്രങ്ങള്‍ നിമിഷനേരത്തിനുള്ളില്‍ വൈറലായി. റിയല്‍ ജെന്റില്‍മാനാണെന്നും ഇതുപോലെ ഒരാളെയാണ് കാമുകനായി വേണ്ടതെന്നുമാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
Content Highlights: hrithik roshan sets couple goals by holding girlfriend saba azads heels at ambani event