ഇതിലും സന്തോഷം നൽകുന്ന മറ്റൊന്നില്ല, ഏറ്റവും നല്ല ദിനം; ഹൃത്വിക് റോഷന് ജന്മദിനാശംസകളുമായി സബ ആസാദ്

#Lifestyle Desk
പിറന്നാൾ ആശംസകളോടൊപ്പം സബ ആസാദ് പങ്കുവെച്ച ചിത്രങ്ങൾ.|Photo: sabazad
പിറന്നാൾ ആശംസകളോടൊപ്പം സബ ആസാദ് പങ്കുവെച്ച ചിത്രങ്ങൾ.|Photo: sabazad

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ജന്മദിനമായിരുന്നു ശനിയാഴ്ച. പിറന്നാളിന് മുൻകൂറായി തന്നെ പലരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. മുൻഭാര്യ സൂസൻ ഖാന്റെ പിതാവ് സഞ്ജയ് ഖാൻ താരത്തിന് ആശംസ അറിയിച്ചതും ഇതിനിടെ വൈറലായിരുന്നു. ഇപ്പോൾ നടിയും ഗായികയുമായ സബ ആസാദ് ഇൻസ്റ്റഗ്രാമിൽ ഹൃദ്യമായ കുറിപ്പോട് കൂടി ഹൃത്വിക്കിന് പിറന്നാൾ ആശംസകൾ പങ്കുവെച്ചിരിക്കുന്നു.

ഹൃത്വിക്കിന്റെ കൂടെയുള്ള ചിത്രങ്ങളോടൊപ്പമാണ് സബ ആശംസകൾ അറിയിച്ചത്. നിങ്ങളെ സന്തോഷവാനായി കാണുന്നതിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊന്ന് ഈ ലോകത്തില്ല എന്ന് സബ കുറിച്ചു.

വർഷത്തിലെ ഏറ്റവും നല്ല ദിനത്തിൽ സന്തോഷം, വിശ്രമം, നിങ്ങളുടെ കഴിവുകൾ ആവശ്യപ്പെടുന്ന ജോലികൾ, പുസ്തകങ്ങൾ, സുഹൃത്തുക്കളും കുടുംബങ്ങൾക്കുമൊത്തുള്ള സമയം, സമാധാനം എന്നിവ ആശംസിക്കുന്നെന്നും സബ കൂട്ടിച്ചേർത്തു.

2014-ൽ സൂസൻ ഖാനുമൊത്തുള്ള വിവാഹ ബന്ധം വേർപ്പെടുത്തി 2022-ലാണ് ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് സബ കടന്നുവരുന്നത്. ഹ്രെഹാൻ, ഹ്രിധാൻ എന്നിവർ മക്കളാണ്.

Content Highlights: Saba Azad shares loving birthday wishes for Hrithik Roshan with adorable photos. Explore their relationship and his special day.