'എന്തൊരു മനുഷ്യന്‍'; കാന്‍സറിനെതിരായ സഞ്ജയ് ദത്തിന്റെ പോരാട്ടത്തെ പ്രശംസിച്ച് ഹിനാ ഖാന്‍

സഞ്ജയ് ദത്തിന്റെ കാന്‍സര്‍ അതിജീവന പോരാട്ടത്തെ പ്രകീര്‍ത്തിച്ച് ബോളിവുഡ് നടി ഹിനാ ഖാന്‍. കഴിഞ്ഞവര്‍ഷം സ്‌റ്റേജ് 3 ബ്രസ്റ്റ് കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട നടി, രോഗത്തെ നേരിടാന്‍ തന്നെ പ്രചോദിപ്പിക്കുന്നത് സഞ്ജയ് ദത്താണെന്നും സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
'എന്തൊരു മനുഷ്യന്‍, എന്തൊരു കരുത്ത്, എന്തൊരുനിശ്ചദാര്‍ഢ്യം. എത്രധൈര്യശാലിയായ മനുഷ്യന്‍, എത്രപ്രചോദനാത്മകമാണ് അദ്ദേഹത്തിന്റെ ജീവിതം', ഹിനാ ഖാന്‍ കുറിച്ചു.
2020-ല്‍ സഞ്ജയ് ദത്തിന് സ്‌റ്റേജ് 4 ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ തന്നെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതിന് പിന്നാലെ സഞ്ജയ് ദത്ത് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 'നിങ്ങള്‍ക്ക് സ്റ്റേജ് 4 കാന്‍സറാണെന്ന് കേള്‍ക്കുന്നത് അത്ര ശുഭകരമായ കാര്യമായിരിക്കില്ല, എന്നാല്‍ എന്നോടത് പറഞ്ഞു. കാന്‍സര്‍ ദുഃഖകരമാണ്. ഡോക്ടര്‍ പറയുന്നതിന് വിപരീതമായി ഞാന്‍ എല്ലാം ചെയ്തു. ഞാന്‍ കീമോതെറാപ്പി ചെയ്തു, എന്റെ മുടി കൊഴിയുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇല്ലെന്നായിരുന്നു എന്റെ മറുപടി, ചികിത്സാകാലത്തേക്കുറിച്ചുള്ള കുറിപ്പില്‍ സഞ്ജയ് ദത്ത് പറയുന്നു. രോഗനിര്‍ണയസമയത്ത് ശക്തരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാക്കുകള്‍ പങ്കുവെച്ചാണ് സഞ്ജയ് ദത്തിന് പ്രശംസയുമായി ഹിനാ ഖാന്‍ രംഗത്തെത്തിയത്. 'അദ്ദേഹം പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു, അത് ഞാന്‍ പ്രാവര്‍ത്തികമാക്കുന്നു. അദ്ദേഹം പറഞ്ഞ ഓരോ വാക്കും ഞാന്‍ മനസിലാക്കുന്നു. ലോകം മുഴുവന്‍ നിങ്ങളെ ഒരുവശത്തേക്ക് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, മുന്നോട്ടുപോകാന്‍ സ്വയം പരിശ്രമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ, അദ്ദേഹത്തെപ്പോലെ ഞാനും ആ പാത തിരഞ്ഞെടുത്തു', ഹിനാ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Bollywood actress Hina Khan lauded Sanjay Dutt`s courageous battle against stage 4 lung cancer