‘പ്രായവ്യത്യാസം 26’; അലെക് ബാൾഡ്വിനുമായുളള സന്തുഷ്ട ദാമ്പത്യത്തെക്കുറിച്ച് പങ്കാളി

ദാമ്പത്യജീവിതം ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള കാരണം പലർക്കും പലതാകും. പങ്കാളിയുമായുള്ള പ്രായവ്യത്യാസം ജീവിതത്തെ ഊഷ്ടമളമാക്കിയെന്നാണ് ഹോളിവുഡ് താരം അലക്സാണ്ടർ റേ ബാൾഡ്വിൻ എന്ന അലെക് ബാൾഡ്‌വിൻ്റെ ഭാര്യ ഹിലാരിയ ബാൾഡ്‌വിൻ്റെ അഭിപ്രായം. 67 വയസ്സുള്ള അലെക്കിനേക്കാൾ 26 വയസ്സ് കുറവാണ് ഹിലാരിയക്ക്. 2012-ലായിരുന്നു ഇവരുടെ വിവാഹം. യോഗ പരിശീലക, സംരംഭക, പോഡ്കാസ്റ്റർ എന്നീ റോളുകളിൽ പ്രസിദ്ധയാണ് ഹിലാരിയ.
ടെലിവിഷൻ അവതാരകയായ കരോളിൻ സ്റ്റാൻബറിയുടെ 'അൺകട്ട് ആൻ്റ് അൺസെൻസേർഡ് വിത്ത് കരോളിൻ സ്റ്റാൻബറി' എന്ന പോഡ്കാസ്റ്റിലാണ് ഹിലാരിയ അലെക്കുമായുള്ള ജീവിതം സന്തോഷകരമാക്കുന്നതിൻ്റെ കാരണം പങ്കുവെച്ചത്.
പ്രായവും അനുഭവപരിചയവും
തങ്ങൾക്കിടയിൽ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഹിലാരിയ പറയുന്നു. ‘എന്നേക്കാൾ 26 വർഷത്തെ അധിക അനുഭവം അദ്ദേഹത്തിനുണ്ട്. ഇത് ചില സമയങ്ങളിൽ ഗുണകരമാകും. ചിലപ്പോൾ തെറാപ്പി തേടേണ്ട സാഹചര്യവും ഉണ്ടാകും’ – ഹിലാരിയ പറയുന്നു.
‘എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല’
'എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല' എന്നത് താൻ പഠിച്ച വലിയ പാഠങ്ങളിലൊന്നാണെന്ന് ഹിലാരിയ പറയുന്നു. ‘സ്വന്തമായി എന്താണ് വേണ്ടതെന്ന് ഓരോരുത്തരും 40-കളിലേക്ക് കടക്കുമ്പോഴേക്കും അറിയേണ്ടതുണ്ട്. ചെറുപ്പത്തിൽ നമ്മളെ അലട്ടുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് വ്യത്യസ്തമായി പ്രായം കൂടുംതോറും ലഭിക്കുന്ന ആത്മവിശ്വാസം ബന്ധങ്ങളിലും പ്രതിഫലിക്കും. ഇത് പ്രായത്തിനൊപ്പം മാത്രം ലഭിക്കുന്ന സമ്മാനമാണ്’- ഹിലാരിയ അഭിപ്രായപ്പെട്ടു.
അലെക്കിനും ഹിലാരിയക്കും ഏഴ് മക്കളുണ്ട്. ആദ്യ ഭാര്യ കിം ബേസിഞ്ചറിലുള്ള അലക്കിന്റെ മകളാണ് അമേരിക്കൻ മോഡലും അഭിനേത്രിയുമായ അയർലൻഡ് ബാൾഡ്‌വിൻ.
Content Highlights: Hilaria Baldwin shares insights on how the age difference in her marriage to Alec Baldwin enriches their relationship