'കല്യാണി'യായി രണ്ടു ഗെറ്റപ്പിൽ നിറഞ്ഞാടി ഹൻസിക; ‘പീക്ക് ലെവൽ പെർഫോമൻസെ’ന്ന് ആരാധകർ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഹന്‍സികയുടെ ഡാന്‍സ് വീഡിയോയില്‍ നിന്ന് | Photo:hansubeeeey/instagram
ഹന്‍സികയുടെ ഡാന്‍സ് വീഡിയോയില്‍ നിന്ന് | Photo:hansubeeeey/instagram

ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്‌ളോഗുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഹൻസിക കൃഷ്ണയുടെ കല്യാണി റീമിക്‌സ് ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ. കല്യാണി ഒറിജിനൽ വീഡിയോയുടെ ചുവടുകൾ അനുകരിച്ച് ഹൻസിക ചെയ്ത റീൽ ഫോളോവേഴ്‌സ് ഏറ്റെടുത്തിരിക്കുകയാണ്. വസ്ത്രധാരണത്തിലും നൃത്തശൈലിയിലും ട്രാൻസിഷൻ അവതരിപ്പിച്ചാണ് ഹൻസിക കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്.

ആദ്യ ലുക്കിൽ ചുവപ്പും കാവി നിറവും കലർന്ന നീ സ്ലിറ്റോടുകൂടിയ അംബ്രല്ല പാവാടയും ക്രോപ്പ് ടോപ്പും അണിഞ്ഞാണ് ഹൻസിക എത്തിയിരിക്കുന്നത്. ഒറിജിനൽ വീഡിയോയുടെ അനുകരണമായിത്തോന്നുന്ന, അല്പം സെമി ക്ലാസിക്കൽ ടച്ചുള്ള ചുവടുകൾക്കിടയിലാണ് ട്രാൻസിഷനിലേക്ക് ഹൻസിക കടക്കുന്നത്. റാപ്പിലേക്ക് എത്തുമ്പോൾ തികച്ചും മോഡേൺ ലുക്കിലേക്ക് താരം മാറുന്നു. ജീൻസും ഷർട്ടും ധരിച്ച് ഹിപ്പ് ഹോപ്പ് ശൈലിയിലാണ് എനർജെറ്റിക് ആയ ഈ രണ്ടാം ഭാഗം.

 
 
 
 
 
 
 
 
 
 
 
 
 
 
 

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റീൽ മിനിറ്റുകൾക്കുള്ളിലാണ് വൈറലായത്. ഗാനത്തിന്റെ യഥാർഥ അണിയറപ്രവർത്തകർ ഉൾപ്പെടെ നിരവധി പ്രമുഖർ വീഡിയോയെ പ്രശംസിച്ച് എത്തിയിട്ടുള്ളത്.

ഹൻസികയുടെ സഹോദരിമാരായ അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവരും കമന്റുകളും അഭിനന്ദനങ്ങളുമായെത്തി. 'കല്യാണി' ട്രാക്ക് ഗായകൻ അർജുനും കൊറിയോഗ്രാഫർ മൃദുലും ഹൻസികയുടെ പ്രകടനത്തെ പ്രശംസിച്ചവരിൽ ഉൾപ്പെടുന്നു.

നടൻ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും ഇളയ മകളായ ഹൻസിക നേരത്തെ അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തിയ 'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹൻസികയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. നസ്‌ലിന്റെ ജോഡിയായിട്ടായിരിക്കും ഹൻസിക എത്തുക.

Content Highlights: Hansika Krishna's Kalyani remix dance reel goes viral on social media., Features a stunning dual-look transition from semi-classical to hip-hop., Appreciated by celebrities, the original song creators, and family members., Hansika is set to make her lead debut in an Amal Neerad movie opposite Naslen.