ധനശ്രീ വർമയോട് ചാഹലുമായുള്ള വിവാഹമോചനത്തെ കുറിച്ച് അനുചിതമായ ചോദ്യങ്ങൾ; ഫറാ ഖാനെതിരെ വ്യാപക വിമർശനം

ഫറാ ഖാൻ, ധനശ്രീ വർമ | Photos: PTI, instagram
ഫറാ ഖാൻ, ധനശ്രീ വർമ | Photos: PTI, instagram

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ബോളിവുഡ് സംവിധായിക ഫറാ ഖാന്‍. പുതിയ വ്‌ളോഗാണ് ഫറാ ഖാനെ ഇത്ര വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയയാക്കിയത്. നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മയ്‌ക്കൊപ്പമുള്ള വ്‌ളോഗായിരുന്നു ഇത്. ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ മുന്‍ ഭാര്യയാണ് ധനശ്രീ. ഇവരുടെ വിവാഹമോചനത്തെ കുറിച്ച് ഫറാ ഖാന്‍ അനുചിതമായ ചോദ്യങ്ങള്‍ ധനശ്രീയോട് ചോദിച്ചു എന്നാരോപിച്ചാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. 

Also Read: 'രണ്‍ബീര്‍ കപൂറിനേയും ചികിത്സിച്ചിട്ടുണ്ട്',ഡോക്ടറായിരിക്കെയുള്ള അനുഭവം പങ്കുവെച്ച് ധനശ്രീ വർമ

സംഭാഷണത്തില്‍ വിവാഹമോചനത്തെ കുറിച്ച് തന്നെ ഫറാ ഖാന്‍ സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. വിവാഹമോചനത്തിന് ശേഷം എങ്ങനെ ജീവിതം മുന്നോട്ട് പോകാന്‍ കഴിഞ്ഞു, വേര്‍പിരിഞ്ഞിട്ടും യുസ്‌വേന്ദ്ര ചാഹലുമായുള്ള ബന്ധം എങ്ങനെ നല്ലരീതിയില്‍ തുടരാന്‍ കഴിയുന്നു എന്നിവ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ഫറാ ഖാന്‍ ചോദിച്ചത്.

ഫറാ ഖാന്റെ ചോദ്യങ്ങള്‍ കേട്ട് ധനശ്രീ വര്‍മ അസ്വസ്ഥയാകുന്നത് വ്‌ളോഗില്‍ കാണാമായിരുന്നു എന്നും വിമര്‍ശകര്‍ പറയുന്നു. വ്‌ളോഗിന് കൂടുതല്‍ കാഴ്ചക്കാരെ കൂട്ടാനാണ് ഫറാ ഖാന്‍ ധനശ്രീയുടെ വിവാഹമോചനത്തെ കുറിച്ച് കൂടുതലായി ചോദിച്ചതെന്നും പലരും ആരോപിച്ചു. റെഡ്ഡിറ്റിലാണ് വിമര്‍ശനങ്ങള്‍ പ്രധാനമായും ഉയര്‍ന്നത്. 

Content Highlights: Social Media Slams Farah Khan For Asking "Insensitive" Questions To Dhanashree Verma On Her Divorce