‘ഒരു വർഷമെടുത്തു ദിലീപിൻ്റെ കടം തീർക്കാൻ; അന്ന് നേടിയത് 300 രൂപ; യൂട്യൂബ് വ്ലോഗിനു ശേഷം വലിയ മാറ്റങ്ങൾ’

ഫറാ ഖാൻ ദിലീപിനൊപ്പം| ഫോട്ടോ: youtube/@Farah Khan
ഫറാ ഖാൻ ദിലീപിനൊപ്പം| ഫോട്ടോ: youtube/@Farah Khan

അഭിമുഖങ്ങളും അതോടൊപ്പം പാചകവുമൊക്കെയായി തന്റെ യൂട്യൂബ് ചാനലില്‍ സജീവമാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍. കുക്ക് ആയ ദിലീപിനൊപ്പമാണ് ഫറാ ഖാന്‍ വീഡിയോ ചെയ്യാറുള്ളത്. വ്ളോഗുകളിലൂടെയുള്ള അപ്രതീക്ഷിത പ്രശസ്തി ദിലീപിൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് പറയുകയാണ് ഫറാഖാൻ. സോഹ അലി ഖാൻ്റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് ഫറാ മനസ്സുതുറന്നത്. 

ഏറെ സാമ്പത്തിക ഞെരുക്കങ്ങളിലൂടെ കടന്നുപോയിരുന്ന ദിലീപിൻ്റെ ജീവിതത്തിൽ വ്ളോഗുകൾ കൊണ്ടുവന്ന മാറ്റങ്ങളെ പറ്റി ഫറാ പറയുന്നുണ്ട്. ദിലീപിൻ്റെ എല്ലാ കടങ്ങളും വീട്ടി തീർത്തതായി താരം പറയുന്നു. ഇനി പലിശയ്ക്ക് വായ്പ എടുക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ദിലീപിൻ്റെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തെന്നും അവർ പറയുന്നു. ദിലീപ് സ്വന്തമായി വീട് പണിയുകയാണെന്നും പൂർണമായും സൗജന്യമാക്കി പണിയാനായി ബ്രാൻഡുകളുമായി ചർച്ച നടത്തുന്നുണ്ടെന്നും ഫറാ പറഞ്ഞു. 

“അവൻ്റെ കടങ്ങൾ തീർക്കാൻ ഒരു വർഷം മുഴുവൻ ചെലവായി. എങ്ങനെയാണ് ഇത്ര കടം വന്നതെന്ന് എനിക്കറിയില്ല. പക്ഷേ ഇനി പലിശയ്ക്ക് വായ്പ എടുക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം ക്ലിയർ ആക്കി കൊടുത്തു. ഇപ്പോൾ ദിലീപ് വീട് പണിയുകയാണ്. ബ്രാൻഡുകളെ കൊണ്ടുവന്ന് വീട് ഫ്രീ ആയി തന്നെ തീർക്കാൻ നോക്കുകയാണ്” – ഫറാ ഖാൻ പറയുന്നു. ദിലീപിൻ്റെ ഡൽഹിയിലെ ആദ്യ ജോലിയിൽ 300 രൂപമായിരുന്നു ശമ്പളം. പിന്നീട് ഫറായുടെ വീട്ടിൽ ആദ്യ ശമ്പളം 20,000 രൂപയായിരുന്നു. ഇപ്പോൾ അതിലും ഏറെയാണ് ദിലീപ് സമ്പാദിക്കുന്നതെന്ന് ഫറാ പറയുന്നു. യൂട്യൂബ് വരുമാനത്തിൻ്റെ ഒരു പങ്കും ദിലീപിനുള്ളതാണ്. 

മുമ്പ് ശ്രുതി ഹാസനുമായുള്ള അഭിമുഖത്തിനിടയിലും കുക്ക് ദിലീപിൻ്റെ ശമ്പളത്തെ പറ്റി ഫറാ സംസാരിച്ചിട്ടുണ്ട്. 

‘പരസ്പരം ഫോളോ ചെയ്യാതിരുന്നത് ഒരുമിച്ചെടുത്ത തീരുമാനം; എല്ലാം ഇൻസ്റ്റഗ്രാമിനും പാപ്പരാസികൾക്കും വേണ്ടിയല്ല’

‘ഇവിടെയുള്ള എല്ലാവരുടേതും ചേര്‍ത്തുവെച്ച് കിട്ടുന്നതിനേക്കാള്‍ അധികമാണ് എന്നായിരുന്നു ഫറയുടെ മറുപടി. ഞങ്ങള്‍ ദിലീപിനെപ്പറ്റി ആകുലരാണെന്ന് ശ്രുതി തമാശയോടെ പ്രതികരിച്ചു. ദിലീപിന്റെ കാര്യത്തിലല്ല, തന്റെ കാര്യത്തിലാണ് പേടിക്കേണ്ടത് എന്നാണ് അപ്പോൾ ഫറാ പറഞ്ഞത്.

2024-ല്‍ യൂട്യൂബില്‍ കുക്കിങ് സീരീസ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയതു മുതല്‍ ഫറാ ഖാനും ദിലീപിനും ആരാധകരേറെയുണ്ട്. സെലിബ്രിറ്റികളുടെ വീട്ടിലെത്തി സംഭാഷണം നടത്തുന്നതും പാചകംചെയ്യുന്നതുമാണ് ഫറാ ഖാന്‍ വീഡിയോകളില്‍ ഉള്‍പ്പെടുത്താറുള്ളത്.

Content Highlights: Filmmaker Farah Khan reveals how YouTube fame transformed cook Dileep`s life, clearing his debts and funding a new home and education for his children.