അതിവേഗപ്പാട്ടിന് അതേ വേഗത്തില്‍ ആംഗ്യഭാഷ; മാരിയറ്റിന്റെ അദ്ഭുതപ്പെടുത്തുന്ന 'ഹസ്തമുദ്ര'

വിഖ്യാത അമേരിക്കന്‍ റാപ്പര്‍ എമിനമിന്റെ അതിവേഗമാര്‍ന്ന ഒരു ഗാനത്തിന് അത്രതന്നെ വേഗത്തില്‍ ആംഗ്യഭാഷ നല്‍കുന്ന വിവര്‍ത്തകന്‍
ഹോളി മാനിയറ്റിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു. 2018-ല്‍ ഫയര്‍ഫ്ളൈ മ്യൂസിക് ഫെസ്റ്റിവലില്‍ നടന്ന ഗാനമാണ് ഇപ്പോള്‍ വീണ്ടും തരംഗമാകുന്നത്.
അമേരിക്കയില്‍ ശ്രവണവൈകല്യ ബാധിതര്‍ക്കായി സ്റ്റേജ് ഷോകളില്‍ പാട്ടിനൊപ്പം ആംഗ്യഭാഷാ വിവര്‍ത്തനവും നടക്കാറുണ്ട്. എന്നാല്‍ എമിനമിന്റെ റാപ് ഗോഡ് എന്ന ഗാനത്തിന് മാനിയറ്റി നല്‍കുന്ന ആംഗ്യഭാഷ നമ്മെ അദ്ഭുതപ്പെടുത്തും. അതിവേഗ ശൈലിയിലുള്ള ആ ഗാനത്തിന്, അതേ വേഗത്തില്‍, അത്രതന്നെ സംഗീതാത്മകമായാണ് അവര്‍ കൈകള്‍ ചലിപ്പിക്കുന്നത്.
ഇന്റര്‍നെറ്റില്‍ വലിയ തോതില്‍ പ്രചരിക്കുന്ന ഇതിന്റെ വീഡിയോയ്ക്ക് കൗതുകകരമായ നിരവധി കമന്റുകളുമുണ്ട്. ആംഗ്യഭാഷയുടെ വേഗം കാരണം ശ്രവണവൈകല്യ ബാധിതര്‍ക്ക് ഇത് മനസ്സിലാകുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
പാട്ടും ആംഗ്യഭാഷയും രണ്ടു വഴിക്കാതിരിക്കാനാണ് ഇത്ര വേഗത്തില്‍ ആശയവിനിമയം നടത്തുന്നതെന്നും, എന്നാല്‍ അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് മറ്റു ചില കമന്റുകള്‍. അതേസമയം, വിഷയത്തില്‍ അവരുടെ പ്രാഗല്‍ഭ്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Content Highlights: Eminem's Sign Language Interpreter Steals The Show At A Concert With Her Mesmerising Speed video