'നാല് തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള പണമുണ്ട്, അഞ്ച് കോടിയുടെ കാര്‍ വാങ്ങിയത് ഒന്നും ആലോചിക്കാതെ'

രാം കപൂർ, പുതിയ ലംബോർഗിനി ഉറൂസിനൊപ്പം രാം കപൂർ | Photos: instagram
രാം കപൂർ, പുതിയ ലംബോർഗിനി ഉറൂസിനൊപ്പം രാം കപൂർ | Photos: instagram

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ ലോകത്തെ ശ്രദ്ധേയനായ നടനാണ് രാം കപൂര്‍. കസം സേ, ബഡേ അഛേ ലഗ്‌തേ ഹേ തുടങ്ങിയ സീരിയലുകളാണ് അദ്ദേഹം അഭിനയിച്ചതില്‍ പ്രധാനപ്പെട്ട ചിലത്. ഹിന്ദി ടിവി സീരിയല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് രാം കപൂര്‍. 

വാഹനപ്രേമിയായ അദ്ദേഹത്തിന് ഒട്ടേറെ ആഢംബര കാറുകളുണ്ട്. മേഴ്‌സിഡസ് എഎംജി-ജി63, ബിഎംഡബ്ല്യു എക്‌സ്5, പോര്‍ഷെ, ഫെറാറി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി എത്തിയതാണ് ലംബോര്‍ഗിനി ഉറൂസ്. ഏകദേശം 5.21 കോടി ഇന്ത്യന്‍ രൂപയാണ് ഈ കാറിന്റെ വില. 

Don't Miss: 'എനിക്കും ഭാര്യയ്ക്കും കിട്ടുന്നത് 60 ലക്ഷം രൂപ'; ഇന്ത്യയിൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി യുവാവ്

ഇത്രയും ആഢംബര കാറുകള്‍ സ്വന്തമായുള്ള രാം കപൂറിന് എത്ര കോടിയുടെ സ്വത്തുണ്ടാകുമെന്ന കൗതുകം പലര്‍ക്കുമുണ്ടാകും. അതേക്കുറിച്ച് രസകരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. കുറഞ്ഞത് നാല് തലമുറയ്ക്ക് സുഖമായി കഴിയാനുള്ളത്ര പണം താന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ തന്നെ വിലയേറിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് ആലോചിക്കാതെ കണ്ണുംപൂട്ടിയാണ് താന്‍ വാങ്ങുകയെന്നും അടുത്തിടെ വാങ്ങിയ 5.21 കോടിയുടെ ലംബോര്‍ഗിനി അങ്ങനെ ഒന്നുമാലോചിക്കാതെ വാങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താനൊരു 'പെട്രോള്‍-ഹെഡ്' അഥവാ വാഹനപ്രേമി ആണെന്നും രാം കപൂര്‍ പറയുന്നു. വാച്ചുകളും കാറുകളുമാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങള്‍. തനിക്ക് ലക്ഷ്വറി വാച്ചുകളുടെ വലിയ ശേഖരമുണ്ട്. എന്നാല്‍ തന്റെ ആഢംബര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് ഷോ ഓഫ് നടത്താന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ലംബോര്‍ഗിനി വാങ്ങാന്‍ പോകുന്നതിന് മുമ്പ് മാധ്യമങ്ങളെ അറിയിക്കരുതെന്ന് ഡീലറോട് വ്യക്തമായി ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്ക് സ്വന്തം ഫോട്ടോഗ്രാഫറുണ്ടായിരുന്നു. അവര്‍ ചിത്രങ്ങളെടുത്ത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. ആ നിമിഷം അവ മാധ്യമങ്ങളെടുത്ത് പ്രസിദ്ധീകരിച്ചു. എനിക്ക് എങ്ങനെ അത് തടയാന്‍ കഴിയും?' -രാം കപൂര്‍ ചോദിച്ചു.

Also Read: 'ബെംഗളൂരു ജീവിതം, ചെലവുകഴിഞ്ഞ് മാസം ഒരുലക്ഷം മിച്ചം'; സാമ്പത്തിക രഹസ്യം വെളിപ്പെടുത്തി 23-കാരി

Content Highlights: Ram Kapoor says he earned money for 4 generations, bought Rs 5 crore Lamborghini ‘without thinking’