'പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാളുകൂടി'; കുഞ്ഞതിഥിയെ സ്വീകരിച്ച് ദുര്‍ഗയും അര്‍ജുനും

കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ വരവേറ്റതിന്റെ സന്തോഷം പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുഞ്ഞിന്റെ അമ്മയായ വിവരം താരം പങ്കുവെച്ചത്. നിര്‍മ്മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനും ദുര്‍ഗയും 2021 ഏപ്രിലിലാണ് വിവാഹിതരായത്.
അര്‍ജുന്റെ ജന്മദിനമായ അതേ ദിവസമാണ് കുഞ്ഞ് പിറന്നതും. ' ഇനി മുതല്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കാം' എന്ന കുറിപ്പോട് കൂടിയാണ് ദുര്‍ഗ ചിത്രങ്ങള്‍ പങ്കുവെച്ചത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി കൂടി വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ഥനയ്ക്കും നന്ദിയുണ്ടെന്നും താരം കുറിച്ചു.
ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളില്‍ മോഹന്‌ലാലിന്റെ നായികയായും ദുര്‍ഗ വേഷമിട്ടിരുന്നു.
Content Highlights: Actress Durga Krishna shares the joyous news of welcoming a baby girl on Instagram.