മലയാളികൾക്ക് ഡിങ്കഭാഗവാനെപ്പോലെ സ്പെയിനിലുണ്ടൊരു റബ്ബർതാറാവ് പള്ളി

പള്ളിയെന്നാണ് പേരെങ്കിലും സ്‌പെയിനിലെ മഡ്രിഡിലുള്ള ഈ പള്ളി ഒരു ദേവാലയമല്ല. 'ചെറിയകാര്യങ്ങളെ' ആദരിക്കാനുള്ള ഒരു സംരംഭം. അതാണ് മഡ്രിഡിലെ 'റബ്ബര്‍ താറാപ്പള്ളി'. കൊമീഡിയന്‍ ലിയോ ബസി 2012-ല്‍ ആരംഭിച്ച ഈ പള്ളിയാകെ താറാവു മയമാണ്.
എല്ലാ ഞായറാഴ്ചയും ബസി ഇവിടെത്തി ചില പ്രാര്‍ഥനകള്‍ നടത്തും. തമാശകലര്‍ത്തി ലോകകാര്യങ്ങള്‍ പറയും. ഇതിനിടെ താറാവുകരയുംപോലെ കരയും. ഒരുമണിക്കൂറാണ് ഈ പരിപാടി.
ഈ അനുഭവം ആസ്വദിക്കാന്‍ ഒരിക്കലെങ്കിലും ഇവിടെയെത്തണമെന്നു പറയുന്നു 'പള്ളി'യില്‍പോയവര്‍. ഇവിടെ റബ്ബര്‍ താറാവിനെയാണ് ആരാധിക്കുന്നത്. പള്ളിയാകെ റബ്ബര്‍ താറാവിനെക്കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചതിരിഞ്ഞ് താറാവ് പള്ളി തുറന്നിരിക്കും.ഞായറാഴ്ച കുര്‍ബാന ഒന്നിന് ആരംഭിച്ച് ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. ആഗസ്ത് മാസത്തില്‍ അവധിക്കാലത്തിനായി പള്ളി അടയ്ക്കും. ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല, എന്നാല്‍ പള്ളി നിലനിര്‍ത്താനും പ്രവര്‍ത്തിക്കാനും സംഭാവനകള്‍ സ്വീകരിക്കാറുണ്ട്.
Content Highlights: Duck Church in Madrid with its duck-themed decor and unorthodox ideology