മടിസാർ സാരിയിൽ ദിയ, തറ്റുടുത്ത് വേഷ്ടിയണിഞ്ഞ് അശ്വിൻ; അഞ്ചാം മാസ പൂജയുടെ വിശേഷങ്ങളുമായി ദിയ കൃഷ്ണ

സാമൂഹികമാധ്യമങ്ങളിലെ താരമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. തന്റെ ഓരോ വിശേഷങ്ങളും വീഡിയോകളായും ചിത്രങ്ങളായും സ്‌റ്റോറികളായും പങ്കുവെക്കുന്ന ദിയയ്ക്ക് അതേ സ്‌നേഹമാണ് ഫോളോവര്‍മാര്‍ തിരിച്ചും നല്‍കാറ്. ദിയയുടെ ഓരോ പോസ്റ്റുകളും ചെറിയ സമയം കൊണ്ടുതന്നെ സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റാകാറുണ്ട്.
സുഹൃത്തും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ അശ്വിൻ ഗണേഷുമായുള്ള പ്രണയത്തിന്റേയും പിന്നീട് വിവാഹത്തിന്റേയും തുടര്‍ന്ന് നടത്തിയ യാത്രകളുടേയുമെല്ലാം വിശേഷങ്ങള്‍ ദിയ പങ്കുവെച്ചിരുന്നു.
പിന്നീട് ഗര്‍ഭിണിയായപ്പോഴും ദിയ സാമൂഹിക മാധ്യമങ്ങളിലൂടെ ഫോളോവര്‍മാരോട് സന്തോഷം പങ്കുവെച്ചു. ഇപ്പോഴിതാ അഞ്ചാം മാസത്തിലെ പൂജയുടെ ആദ്യദിനത്തിലെ വിശേഷങ്ങളും ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.
പരമ്പരാഗത വേഷങ്ങളാണ് അഞ്ചാം മാസ പൂജാദിനത്തില്‍ ദിയ കൃഷ്ണയും അശ്വിനും ധരിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള മടിസാര്‍ സാരിയാണ് അഞ്ചാം മാസപൂജാദിനത്തില്‍ ദിയ കൃഷ്ണ ധരിച്ചിരിക്കുന്നത്. തറ്റുടുത്ത് വേഷ്ടിയണിഞ്ഞാണ് അശ്വിനെത്തിയത്. നിറവയറുമായി നില്‍ക്കുന്ന ദിയയെ അശ്വിന്‍ ചുംബിക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ദിയ പങ്കുവെച്ചിട്ടുണ്ട്.
Related Story: 'കരുവാടുകറി, കുറച്ചുനാള്‍ പഴഞ്ചോറ്'; ഗര്‍ഭകാലത്തെ ആദ്യ മൂന്നുമാസത്തെ അനുഭവം പങ്കുവെച്ച് ദിയ കൃഷ്ണ
Content Highlights: Diya Krishna shares photos of 5th month pregnancy puja photos in instagram