ദീപികയുടേയും രണ്‍വീറിന്റേയും മകള്‍ ദുവയുടെ മുഖം അബദ്ധത്തില്‍ പുറത്ത്; കാര്‍ബണ്‍ കോപ്പിയെന്ന് ആരാധകർ

ബോളിവുഡിലെ താരമ്പതിമാരാണ് ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഇരുവര്‍ക്കും മകള്‍ ദുവ പിറന്നത്. അന്ന് മുതല്‍ ഇന്ന് വരെ ദീപികയും രണ്‍വീറും ദുവയുടെ ചിത്രം പുറത്തുവിട്ടിരുന്നില്ല. പാപ്പരാസികള്‍ തലകുത്തിമറിഞ്ഞിട്ടും ദുവയുടെ ഒരു ചിത്രം പോലും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദുവയുടെ ചിത്രം അബദ്ധത്തില്‍ പുറത്തുവന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്.
യഥാര്‍ഥത്തില്‍ ചിത്രമല്ല, ദുവയുടെ മുഖം കാണുന്ന തരത്തിലുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നീല നിറത്തിലുള്ള ഉടുപ്പ് ധരിച്ച് അമ്മയായ ദീപികാ പദുക്കോണിന്റെ മടിയിലിരിക്കുന്ന ദുവയുടെ ദൃശ്യമാണ് പുറത്തുവന്നത്. കൗതുകത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന കുഞ്ഞുദുവയാണ് വീഡിയോയിലുള്ളത്. അതേസമയം ക്യാമറ കണ്ട് അസ്വസ്ഥയാകുന്ന ദീപികയേയും വീഡിയോയില്‍ കാണാം.
ദുവയുടെ മുഖം വ്യക്തമാകുന്ന വീഡിയോ അധികം വൈകാതെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് ദീപികയുടേയും രണ്‍വീറിന്റേയും 'ക്യൂട്ട് ബേബി ഗേളി'ന്റെ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. പിതാവ് രണ്‍വീര്‍ സിങ്ങിന്റെ കാര്‍ബണ്‍ കോപ്പിയാണ് ദുവ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ചിലര്‍ ഉയര്‍ത്തി. ദീപികയുടേയും കുഞ്ഞിന്റേയും സ്വകാര്യതയുടെ ലംഘനമാണ് ഇതെന്ന വിമര്‍ശനം വ്യാപകമായതോടെ വീഡിയോ നീക്കം ചെയ്യപ്പെട്ടു.
നേരത്തേ പാപ്പരാസികള്‍ക്കായി ദീപികയും രണ്‍വീറും ദുവയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മകളുടെ ചിത്രങ്ങളെടുക്കരുതെന്ന് അന്ന് ഇരുവരും ഫോട്ടോഗ്രാഫര്‍മാരോട് അഭ്യര്‍ഥിച്ചിരുന്നു. കുഞ്ഞുദുവ അപ്പോള്‍ ഉറങ്ങുകയായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്ന ഒരാൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദീപികയുടേയും രണ്‍ബീറിന്റേയും സമ്മിശ്രമായ മുഖച്ഛായയാണ് ദുവയുടേതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Deepika And Ranveer's Daughter Dua's Face Accidentally Revealed, Fans Call Her A 'Carbon Copy of...'