'ആനിമല്‍' സ്റ്റൈലില്‍ മെഷീന്‍ ഗണ്ണുമായി വിവാഹപന്തലിലേക്ക് വധൂവരന്മാര്‍; വൈറലായി വീഡിയോ

രണ്‍ബീര്‍ കപൂറിന്റെ 2023-ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആനിമല്‍. ചിത്രത്തിലൊരു മെഷീന്‍ ഗണ്ണിനൊപ്പം രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെടുന്ന രംഗം വന്‍തോതില്‍ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ കല്യാണത്തിനെത്തിയ വധൂവരന്മാരുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താവായ ആശിഷ് സുയിവാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആനിമലിൽ ഉപയോഗിച്ചതിന് സമാനമായ മെഷീന്‍ ഗണ്‍ തയ്യാറാക്കിയാണ് വധൂവരന്മാര്‍ വിവാഹ പന്തലലിലേക്ക് എത്തിയത്. ഇതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 15 മില്ല്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആളുകളെ പകയുടെ പേരില്‍ കൊന്നൊടുക്കുന്ന ഒരു കഥാപാത്രമായി മാറുന്നതെന്തിനെന്ന് ഒരാള്‍ പ്രതികരിച്ചു. ജീവിതത്തിലെ അടുത്ത യുദ്ധം നേരിടാന്‍ അവള്‍ തയ്യാറെടുക്കുന്നു, ടോറന്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ആനിമല്‍... എന്നിങ്ങനെ പോകുന്നു മറ്റ് പ്രതികരണങ്ങള്‍.
Content Highlights: couples wedding entry in ranbir kapoors animal inspired machine gun