'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി';സീമ വിനീത് വിവാഹിതയാകുന്നു

സീമ വിനീതിന്റെ വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: instagram/ seema vineeth
സീമ വിനീതിന്റെ വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: instagram/ seema vineeth

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. സോഷ്യല്‍ മീഡിയയില്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് സീമ തന്നെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. 

പരസ്പരം മോതിരം കൈമാറുന്ന ചിത്രം സീമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം തനിക്ക് സമ്മാനിച്ചുവെന്നും ഇനി സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും നാളുകളാണെന്നും പോസ്റ്റില്‍ സീമ പറയുന്നു.

കസവ് സാരിയായിരുന്നു ചടങ്ങില്‍ സീമയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള ഈ സാരിയില്‍ ചെക്ക് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. സ്ലീവില്‍ നിറയെ വര്‍ക്കുകളുള്ള ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. ഒപ്പം ഒരു ഹെവി ചോക്കറും ജിമിക്കി കമ്മലും ആഭരണമായി അണിഞ്ഞു. സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായിരുന്നു സീമ. കസവ് കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു നിഷാന്തിന്റെ വേഷം.  

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായെത്തിയത്. വരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹ തീയതിയും വ്യക്തമാക്കിയിട്ടില്ല. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. 

Content Highlights: celebrity makeup artist seema vineeth gets engaged