‘ദയവു ചെയ്ത് മധു ഷായുടെ വീഡിയോ പകർത്തരുത്’, കൈകൾ കൂപ്പി അഭ്യർഥിച്ച് രുപാലി ഗാംഗുലി|VIDEO

ഇക്കഴിഞ്ഞ ആഴ്ചയാണ് ബോളിവുഡിലെ പ്രശസ്ത ഹാസ്യതാരം മധു ഷാ വൃക്ക തകരാറിനെ തുടർന്ന് മരിച്ചത്. പിന്നാലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സതീഷ് ഷായുടെ വീട്ടിൽ പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ സതീഷ് ഷായുടെ ഭാര്യ മധു ഷായുടെ ദൃശ്യങ്ങൾ പകർത്തരുതെന്ന് നടി രുപാലി ഗാംഗുലി അഭ്യർഥിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അൾസ്ഹൈമേഴ്സ് രോഗി കൂടിയായ മധു ഷായുടെ ദൃശ്യങ്ങൾ പകർത്തരുതെന്ന് വിനീതമായി അഭ്യർഥിക്കുന്ന രുപാലിയാണ് വീഡിയോയിലുള്ളത്. പ്രാർഥനാ വേദിയിലേക്ക് കടന്നുവരുന്ന മധുവിനെ പകർത്തരുതെന്നാണ് രുപാലി അഭ്യർഥിക്കുന്നത്.
"ഞങ്ങൾക്ക് ഒരഭ്യർഥനയുണ്ട്, ദയവു ചെയ്ത് മധു ആന്റിയെ പകർത്തരുത്”- എന്നാണ് രുപാലി കൈകൾ കൂപ്പി പറഞ്ഞത്. മധു കടന്നുപോകുമ്പോൾ “ദയവുചെയ്ത് ക്യാമറ താഴ്ത്തൂ” എന്നും “അവർ കടന്നുപൊയ്ക്കോട്ടെ” എന്നും രുപാലി പറയുന്നുണ്ട്.
മുംബൈയിലെ ജുഹുവിലുള്ള ജലറാം ഹാളിൽ വച്ചാണ് പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചത്. സിനിമാമേഖലയിൽ നിന്ന് രാകേഷ് റോഷൻ, ഡേവിഡ് ധവാൻ, ശത്രുഘ്നൻ സിൻഹ, സോനു നിഗം, ജോണി ലിവർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
മറവിരോഗത്തോട് പൊരുതുന്നയാളാണ് മധു ഷാ. മധുവിനെ പരിചരിക്കുന്നതിനുവേണ്ടി സ്വന്തം ആരോഗ്യം സംരക്ഷിക്കണമെന്ന് ആഗ്രഹിച്ച സതീഷ് ഷാ മാസങ്ങൾക്ക് മുമ്പ് വൃക്ക മാറ്റിവെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സതീഷ് ഷാ അന്തരിച്ചത്. ഉച്ചഭക്ഷണത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യന്‍ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായി. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) പരിശീലനം നേടി. 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍' (1978) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം തന്റെ കരിയറില്‍ 250-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.
Content Highlights: Bollywood Icon Madhu Shah's Final Journey: Insights from a Prayer Meet