'യുഎസിൽ പോൺഹബ് സേവനം നിർത്തണം, ട്രംപിന്റെ നികുതി ഭീഷണിക്ക് തിരിച്ചടി നൽകണം'; കാംപെയിനുമായി കാനഡക്കാർ

അമേരിക്കയുമായുള്ള നികുതിയുദ്ധത്തിനിടെ കനേഡിയന്‍ സര്‍ക്കാരിനോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് പൗരന്മാര്‍. അഡല്‍ട്ട് കണ്ടന്റ് നിര്‍മാതാക്കളായ 'പോണ്‍ഹബ്' വെബ്‌സൈറ്റ് അമേരിക്കക്കാർക്ക് ലഭ്യമാക്കരുതെന്നാണ് കനഡക്കാരുടെ ആവശ്യം. അങ്ങനെ അമേരിക്കയ്ക്ക് 'തിരിച്ചടി നൽകണം' എന്നാണ് ആവശ്യം. കനേഡിയന്‍ കമ്പനിയായ അയ്‌ലോയുടെ ഉടമസ്ഥതയിലുള്ളതാണ് പോണ്‍ഹബ്.
ടൊറന്റോയില്‍നിന്നുള്ള മാത്യു പുഷിറ്റ്‌സ്‌കിയുടെ ഒരു ട്രോള്‍ വീഡിയോയിലൂടെയാണ് കാംപയിനിന്റെ തുടക്കം. ട്രംപിന്റെ നികുതി ഭീഷണിക്ക് മറുപടി നല്‍കാന്‍ കനേഡിയന്‍ അധികൃതരുടെ ആലോചന രസകരമായി ചിത്രീകരിക്കുന്നതാണ് വീഡിയോ. പോണ്‍ഹബ് നിരോധിച്ചാല്‍ അത് അമേരിക്കയ്ക്കുള്ള കനത്ത പ്രഹരമായിരിക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. കാനഡ പോണ്‍ഹബ് അമേരിക്കയില്‍ ഹോണ്‍ഹബ് നിരോധിക്കുകയാണെങ്കില്‍, നികുതിയുദ്ധത്തില്‍ തങ്ങള്‍ ജയിക്കുമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പുഷിറ്റ്‌സ്‌കി പറയുന്നു.
അമേരിക്കയില്‍ പോണ്‍ഹബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈൻ നിവേദന കാംപയ്ന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, 52 പേര്‍ മാത്രമാണ് ഇതുവരെ നിവേദനത്തില്‍ ഒപ്പുവെച്ചത്. പോണ്‍ഹബ്ബിന്റെ കണക്കുകള്‍ പ്രകാരം, അവരുടെ മൊത്തം ട്രാഫിക്കിന്റെ 40 ശതമാനവും അമേരിക്കയില്‍നിന്നാണ്. ട്രംപിന്റെ നികുതി ഭീഷണിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന മാര്‍ കാര്‍നി പ്രധാനമന്ത്രിയായതോടെയാണ് തിരിച്ചടി ആവശ്യം ശക്തമായത്.
Content Highlights: Canadians are calling on their government to strike back by blocking American access to Pornhub