ലൈംഗികതൊഴിലിൽ നിന്ന് രക്ഷപ്പെടാൻ 25 ലക്ഷം രൂപ നൽകി;വെളിപ്പെടുത്തലുമായി ബേബിഡോള്‍ ആര്‍ച്ചി

അര്‍ച്ചിത/Image: https://www.instagram.com/babydoll_archi/
അര്‍ച്ചിത/Image: https://www.instagram.com/babydoll_archi/

ബേബിഡോള്‍ ആര്‍ച്ചി എന്ന് പേരില്‍ പ്രശസ്തയായ അസമീസ് ഇന്‍ഫ്ളുവന്‍സര്‍ അര്‍ച്ചിത ഫൂക്കനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. 2023ല്‍ തന്റെ ദുരിതപൂര്‍ണ്ണമായ ഭൂതകാലത്തെക്കുറിച്ച് അര്‍ച്ചിത തുറന്നുപറഞ്ഞിരുന്നു. ആറ് വര്‍ഷക്കാലം ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായി എന്ന് ഫൂക്കന്‍ അന്ന് വെളിപ്പെടുത്തി. 25 ലക്ഷം രൂപ നല്‍കിയാണ് അവള്‍ക്ക് സ്വാതന്ത്ര്യം വാങ്ങേണ്ടി വന്നതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ആര്‍ക്ക് പണം നല്‍കി, എങ്ങനെ കുടുങ്ങി, തടവിലാക്കിയവരുടെ ഐഡന്റിറ്റി എന്ത്.. തുടങ്ങിയ വിവരങ്ങളൊന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നില്ല.

ദേശീയ തലസ്ഥാനത്തെ റെഡ് ലൈറ്റ് ഏരിയയായ ജിബി റോഡില്‍ താമസിക്കുന്നുവെന്നാണ് അര്‍ച്ചിത ഇന്‍സ്റ്റഗ്രം പ്രൊഫൈലില്‍ കുറിച്ചിരിക്കുന്നത്. ഒരു സംഘടനയുടെ സഹായത്തോടെ, ലൈംഗിക തൊഴിലിൽ കുടുങ്ങിക്കിടന്ന മറ്റ് എട്ട് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും അര്‍ച്ചിത ഫൂക്കന്‍ ഒരു ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ പോണ്‍ താരം കെൻഡ്ര ലസ്റ്റുമായി സഹകരിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കികൊണ്ടുള്ള ഇന്‍സ്റ്റഗ്രം പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കെൻഡ്ര ലസ്റ്റ് 'നീലച്ചിത്രങ്ങളുടെ' ലോകത്തേക്ക് കടക്കാന്‍ അര്‍ച്ചിതയെ സഹായിക്കുന്നു എന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പും ഇതോടൊപ്പമുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ 8 ലക്ഷത്തിലധികം ഫോളോവേഴ്സ് അര്‍ച്ചിത ഫൂക്കനുണ്ട്. ഏപ്രിലില്‍ ആദ്യമായി കേന്ദ്ര ലസ്റ്റിനൊപ്പമുള്ള ഒരു ചിത്രം അര്‍ച്ചിത പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ചിത്രങ്ങളില്‍ പരസ്പരം ടാഗ് ചെയ്തുകൊണ്ടിരിക്കുകയാണ്.

Content Highlights: Assamese influencer Archita Phukan opens up