'ഹായ്, എനിക്കൊരു ഉപകാരം ചെയ്യാമോ?';സഹായം ചോദിക്കുന്നത് ഫ്‌ളേര്‍ട്ടിങ്ങിലേക്കുള്ള വളഞ്ഞവഴിയെന്ന് പഠനം

ഇഷ്ടപ്പെട്ടവരുമായി അടുത്തിടപഴകാനും മധുരമനോഹരമായി സംസാരിക്കാനും ആഗ്രഹിക്കുന്നവരാണ് പലരും. അതൊന്ന് തുടങ്ങിക്കിട്ടാനായി ക്രിയാത്മകമായ പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. പഞ്ചാരയടി അഥവാ ഫ്‌ളേര്‍ട്ടിങ്ങിലേക്ക് എത്താനുള്ള 'വളഞ്ഞവഴി' സഹായം ചോദിക്കലാണ് എന്നാണ് പുതിയൊരു പഠനം പറയുന്നത്.
ജേണല്‍ ഓഫ് പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹായം ചോദിക്കുന്നത് ഫ്‌ളേര്‍ട്ട് ചെയ്യാനും പ്രണയത്തിലേക്കുള്ള വഴിവെട്ടാനും സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ഒരാള്‍ മറ്റൊരാളോട് സഹായം തേടുമ്പോള്‍ സഹായം തേടുന്നയാള്‍ തന്നെ ആശ്രയിക്കുന്നതായി മറ്റേയാള്‍ക്ക് തോന്നുമെന്നും ഇത് ഇരുവര്‍ക്കുമിടയില്‍ കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2535 പേരുമായി സംസാരിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരുടെ സാങ്കല്‍പ്പിക സാഹചര്യങ്ങളിലും യഥാര്‍ഥ സാഹചര്യങ്ങളിലുമുള്ള പെരുമാറ്റം നിരീക്ഷിച്ചു. ഇതിന്റെ ഫലമാണ് ഗവേഷകരെ അമ്പരപ്പിച്ചത്. മറ്റൊരാളെ ആശ്രയിക്കുന്ന തരത്തില്‍ സഹായം ചോദിക്കുന്നത് ഫ്‌ളേര്‍ട്ടിങ്ങിലേക്കെത്താനുള്ള കാര്യക്ഷമമായ മാര്‍ഗമാണെന്നാണ് ഗവേഷകരുടെ നിഗമനം.
Content Highlights: Asking for help can also be a subtle way to flirt and initiate romantic interactions: Study