പങ്കാളിയെ നിയമപരമായി വിവാഹം ചെയ്ത് അർജുൻ രാംപാൽ; വിവാഹം മക്കളുടെ സാന്നിധ്യത്തിൽ

വർഷങ്ങൾ നീണ്ട പ്രണയത്തിനും ലിവിങ് ഇൻ ബന്ധത്തിനും ഒടുവിൽ ബോളിവുഡ് താരം അർജുൻ രാംപാലും ദക്ഷിണാഫ്രിക്കൻ മോഡലുമായ ഗബ്രിയേല ഡെമെട്രിയേഡ്സും ഔദ്യോഗികമായി വിവാഹിതരായി. ഗോവയിലെ ബർദേസ് സബ് രജിസ്ട്രാർ ഓഫീസിലെത്തി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.
2018 മുതൽ പ്രണയത്തിലായിരുന്ന ഇരുവരും നിയമപരമായി ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. അടുത്തിടെ നടി റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അർജുൻ രാംപാൽ ആദ്യമായി വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ അർജുൻ രാംപാൽ ഹോട്ട് ആയതുകൊണ്ടല്ല താൻ രാംപാലിന് പിറകേ പോയത് എന്ന് ഗബ്രിയേല പറയുന്നുണ്ട്. അതുപോലെയാണ് തിരിച്ചും എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. എന്നാൽ താൻ ഗബ്രിയേല ഹോട്ട് ആണെന്ന് കണ്ടാണ് പിറകേ പോയതെന്നും പീന്നീടാണ് അതിൽകൂടുതൽ ആ ബന്ധത്തിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും തുറന്നുപറയുന്നുണ്ട്. എന്നാണ് വിവാഹം ചെയ്യുകയെന്ന് അറിയില്ലെന്ന് ഗബ്രിയേല പറഞ്ഞപ്പോഴാണ് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് വളരെ അപ്രതീക്ഷിതമായി അർജുൻ രാംപാൽ തുറന്ന് സമ്മതിച്ചത്.
ദമ്പതികൾക്ക് അറിക്, ആരവ് എന്നിങ്ങനെ രണ്ട് ആൺകുട്ടികളുണ്ട്. കുഞ്ഞുങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.സൗത്ത് ആഫ്രിക്കൻ മോഡലും ഫാഷൻ ഡിസൈനറുമാണ് ഗബ്രിയേല. മുൻ സൂപ്പർ മോഡലായ മെഹർ ജെസിയ ആയിരുന്നു അർജുൻ രാംപാലിന്റെ ആദ്യ ഭാര്യ. സൂപ്പർ മോഡലായിരുന്നു മെഹർ. 1998-ൽ വിവാഹിതരായ ഇരുവരും 2018-ലാണ് പിരിയാൻ തീരുമാനിച്ചത്. ഈ ബന്ധത്തിൽ അർജുന് മഹിക, മൈറ എന്നിങ്ങനെ രണ്ട് പെൺമക്കളുമുണ്ട്. പരസ്പര ബഹുമാനത്തോടെ പിരിഞ്ഞ ഇരുവരും മക്കളുടെ കാര്യങ്ങൾക്കായി ഇപ്പോഴും ഒന്നിക്കാറുണ്ട്.
Content Highlights: Arjun Rampal and Gabriella Demetriades officially registered their marriage in Bardez, Goa., The couple has been in a relationship since 2018 and has two sons, Arik and Arav., The wedding ceremony took place in the presence of their children., Arjun Rampal was previously married to Mehr Jesia, with whom he shares two daughters.