'മുടി പിന്നിയിട്ടാൽ ആ പാട്ട് ഓർമ വരും'; അനുപമയുടെ ലുക്കിനും പാട്ടിനും അഭിനന്ദനം

#Lifestyle desk
'ത്രീ'യിലെ ഗാനത്തിൽ ശ്രുതി ഹാസൻ, അനുപമ പങ്കുവെച്ച വീഡിയോയിൽനിന്ന്.
'ത്രീ'യിലെ ഗാനത്തിൽ ശ്രുതി ഹാസൻ, അനുപമ പങ്കുവെച്ച വീഡിയോയിൽനിന്ന്.

നുഷ്-ശ്രുതി ഹാസൻ ചിത്രം ത്രീയിലെ കണ്ണഴകാ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് നടി അനുപമാ പരമേശ്വരൻ. ഈ തമിഴ് ഗാനത്തിലെ ശ്രുതി ഹാസന്റെ കഥാപാത്രമായ ജനനിയുടെ ഹെയർസ്റ്റൈലിൽ ഒരുങ്ങി വന്ന് പാടിയ പാട്ടാണ് അനുപമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 

കണ്ണഴകാ എന്ന ഗാനം തനിക്ക് വളരെ ഇഷ്ടമാണെന്നും അത് വീണ്ടും വീണ്ടും കേൾക്കുമായിരുന്നുവെന്നും അനുപമ പോസ്റ്റിൽ കുറിച്ചു. അന്ന് തൊട്ട് എപ്പോൾ രണ്ട് വശത്തുമായി മുടി പിന്നിയിടുന്നോ അപ്പോഴെല്ലാം ആ പാട്ട് തന്റെ മനസ്സിൽ വരുമെന്നും ഇന്ന് രാവിലെ യാദൃച്ഛികമായി കണ്ണാടിയുടെ മുന്നിലിരുന്ന് ഈ ഹെയർസ്‌റ്റൈൽ ചെയ്തപ്പോൾ അക്കാര്യം ഓർമവന്നെന്നും അനുപമ കുറിപ്പിൽ പറഞ്ഞു.

ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്. സൺ മ്യൂസിക്കിൽ ഇത് വീണ്ടും വീണ്ടും കേട്ട് വളർന്നതാണ്. അതുമുതൽ, എപ്പോൾ രണ്ട് വശത്തുമായി മുടി ചീകി കെട്ടിവെക്കുന്നോ അപ്പോഴെല്ലാം ആ പാട്ട് എന്റെ മനസ്സിൽ മുഴങ്ങും. ഇന്ന് രാവിലെ യാദൃച്ഛികമായി കണ്ണാടിയുടെ മുന്നിലിരുന്ന് ഈ ഹെയർസ്‌റ്റൈൽ ചെയ്തു. ഉടൻ തന്നെ അതെന്റെ ഓർമയിലെത്തി. അപ്പോൾ ഞാൻ വിചാരിച്ചു, എന്തുകൊണ്ട് ഇത് പാടിക്കൂടാ എന്ന്. ഈ ഹെയർസ്‌റ്റൈലിനെ ആ പാട്ടുമായി ബന്ധപ്പെടുത്തുന്നയാൾ ഞാൻ മാത്രമല്ലല്ലോ? ദയവായി പറയൂ- അനുപമ പോസ്റ്റിന്റെ അടിക്കുറിപ്പായി കുറിച്ചു.

ഒട്ടേറെപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായെത്തിയത്. ധ്രുവ് വിക്രം നായകനായ ‘ബൈസൺ-കാളമാടൻ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് ഇതേ സിനിമയിലെ ‘ചീനിക്കല്ല്’ എന്ന് തുടങ്ങുന്ന ഗാനം അനുപമ പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പെറ്റ് ഡിറ്റക്ടിവ് ആണ് താരം ഒടുവിലായി അഭിനയിച്ച മലയാള സിനിമ.

Content Highlights: Anupama Parameswaran recreates the iconic Janani hairstyle from the movie 3., The actress shared a video singing the popular track 'Kannazhaga'., Anupama expressed her deep nostalgia and love for the song from her childhood., The video received widespread appreciation from fans on social media., Highlights Anupama's recent musical performances and film career updates.